Home Featured ചെന്നൈ:അടിമുടി മാറ്റത്തിനൊരുങ്ങി തെരുവ് കച്ചവടം

ചെന്നൈ:അടിമുടി മാറ്റത്തിനൊരുങ്ങി തെരുവ് കച്ചവടം

ചെന്നൈ • നഗരത്തിലെ തെരുവു കച്ചവടത്തിന്റെ മുഖം മാറ്റാനൊരുങ്ങി കോർപറേഷൻ. നിലവിലുള്ള കച്ചവടത്തിന്റെ രൂപം മാറ്റി, മികച്ച സൗകര്യങ്ങളോടു കൂടിയ കച്ചവട കേന്ദ്രങ്ങൾ ഒരുക്കാനാണു ലക്ഷ്യമിടുന്നത്. ഇതിനായി ജിഐഎസ് മാപ്പിങ് സംവിധാനം ഉപയോഗിച്ചുള്ള സർവേ ആരംഭിച്ചു.നഗരത്തിലെ മൊത്ത കച്ചവടക്കാരെയും മികച്ച രീതിയിൽ കച്ച്വടം ചെയ്യുന്നതിനുള്ള 15 കേന്ദ്രങ്ങളെയും കണ്ടെത്തുകയാണ് ജി ഐഎസ് മാപ്പിങ് വഴി ചെയ്യുന്നത്.

നഗരത്തിലെ 15 സോണുകളിലും സർവേ നടത്തും.കച്ചവടക്കാരെക്കുറിച്ചുള്ള സെൻസസിന്റെ ഭാഗമായി അവരുടെ ചിത്രങ്ങൾ, കച്ചവടത്തെക്കുറിച്ചുള്ള വിവരങ്ങൾ, കുടുംബാംഗങ്ങളുടെ വിവരങ്ങൾ, ആധാർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തുടങ്ങിയവ ശേഖരിക്കും.

നഗരത്തിൽ നിലവിൽ 1 ലക്ഷത്തിലേറെ കച്ചവടക്കാരുണ്ടെന്നാണു കോർപറേഷന്റെ കണക്ക്. വികസന പദ്ധതിയിലൂടെ മേഖലയെ നവീകരിക്കുകയാണു ലക്ഷ്യം.വിവിധ ഇടങ്ങളിലായുള്ള കടകൾക്കു പുറമേ 15 സോണുകളിലും ഓരോ പ്രധാന കേന്ദ്രങ്ങൾ വീതമുണ്ടാകും.

ബസന്റ് നഗർ ബീച്ച്, മറീന ബീച്ച് എന്നിവ പോലെ ജനം കൂടുതലായി എത്തുന്ന പ്രദേശത്താണ് ഇവ നടപ്പാക്കുക.ഭക്ഷണകാര്യത്തിൽ ഗുണമേന്മ ഉറപ്പാക്കാനും ഇതുവഴി മികച്ച ഭക്ഷണം ജനങ്ങൾക്കു നൽകാനും ലക്ഷ്യം വച്ചുള്ളതാണു പദ്ധതി.

You may also like

error: Content is protected !!
Join Our Whatsapp