Home Featured ആവഡിക്ക് പച്ചക്കൊടി;മംഗളൂരുവിൽ നിന്നുള്ള മെയിലിന് ആവഡിയിൽ സ്റ്റോപ്പ് അനുവദിക്കാൻ തീരുമാനം

ആവഡിക്ക് പച്ചക്കൊടി;മംഗളൂരുവിൽ നിന്നുള്ള മെയിലിന് ആവഡിയിൽ സ്റ്റോപ്പ് അനുവദിക്കാൻ തീരുമാനം

ചെന്നൈ: മംഗളൂരുവിൽ നിന്നുള്ള ട്രെയിനിന് ആവഡിയിൽ സ്റ്റോപ് അനുവദിക്കണമെന്ന മലയാളി സംഘടനകളുടെ വർഷങ്ങളായുള്ള ആവശ്യത്തിന് ഒടുവിൽ റെയിൽവേയുടെ പച്ചക്കൊടി.മംഗളൂരുവിൽ നിന്നു ചെന്നൈയിലേക്കുള്ള മെയിലിന് (ട്രെയിൻനമ്പർ 12602)ആവഡിയിൽ സ്റ്റോപ് അനുവദിക്കാൻ റെയിൽവേ തലത്തിൽ തീരുമാനം.

ഔദ്യോഗിക പ്രഖ്യാപനം പാർലമെന്റ് സമ്മേളനത്തിനു ശേഷം നടക്കും.സ്റ്റോപ്പ് പ്രാബല്യത്തിൽ വരുന്നതോടെ മലബാറിൽ നിന്നുള്ള ട്രെയിനുകൾക്ക് ആവഡിയിൽ സ്റ്റോപ് ഇല്ലാത്തതു മൂലമുള്ള യാത്രാക്ലേശത്തിന് പരിഹാരമാകും. സ്റ്റോപ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടട്ട് സിടിഎംഎ അടക്കമുള്ള സംഘടനകളും ആവഡിയിലെ വിവിധ മലയാളി കൂട്ടായ്മകളും റെയിൽവേയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു.

എംപിമാർ അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ മലയാളി സംഘടനകൾ ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കും മറ്റും പലതവണ നിവേദനം നൽകി. എന്നാൽ പരിഗണനയിലുണ്ടെന്ന മറുപടിയാണു ലഭിച്ചിരുന്നത്.ജോലിക്കും മറ്റുമായി ചെന്നൈയിൽ സ്ഥിരതാമസമാക്കിയ മലയാളികളുടെ ഏറെക്കാലമായുള്ള ആവശ്യമാണു വൈകിയാണെങ്കിലും നിറവേറുന്നത്

. ആവഡിയിൽ സ്റ്റോപ് ഇല്ലാത്തതിനാൽ കിലോ മീറ്ററുകൾ അകലെയുള്ള സെൻട്രലിൽ എത്തിയാണു യാത്രക്കാർ ട്രെയിൻ കയറുന്നത്. നാട്ടിൽ നിന്നു ചെന്നൈയിലേക്കു മടങ്ങുന്ന വരാകട്ടെ സെൻട്രലിൽ ഇറങ്ങിയ ശേഷം സബർബൻ ട്രെയിനുകളിൽ ആവഡിയിലേക്ക് എത്തേണ്ട സാഹചര്യമാണിപ്പോൾ.

You may also like

error: Content is protected !!
Join Our Whatsapp