ചെന്നൈ • വസ്തു നികുതി വർധിപ്പിക്കാനുള്ള കോർപറേഷന്റെ നീക്കത്തിന് ഹൈക്കോടതിയുടെ സ്റ്റേ. നികുതി വർധിപ്പിക്കുന്നതിന് അടിസ്ഥാനമാക്കിയ കണക്കുകളിലെ അവ്യക്തത ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇടക്കാല സ്റ്റേ വിധിച്ചത്. പുതിയ നികുതി നിരക്കുകളെക്കുറിച്ചു വിശദീകരിക്കാനും കോടതി ഉത്തരവിട്ടു.
നികുതി പരിഷ്കാരത്തെ ചോദ്യം ചെയ്ത് തേനാംപെട്ട് സ്വദേ ശി കെ.ബാലസുബ്രഹ്മണ്യം സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് അനിത സുമന്തിന്റെ ഉത്തരവ്.യാതൊരു അടിസ്ഥാനവുമില്ലാതെയാണു തന്റെ വസ്തുവിന്റെ നികുതി നിരക്ക് ഉയർത്തിയതെന്നു ഹർജിക്കാരൻ കോടതിയെ അറിയിച്ചു.
വസ്തു നികുതി ഉയർത്തിക്കൊണ്ടുള്ള കോർപറേഷൻ കൗൺസിൽ പ്രമേയത്തിന്റെ വിവരങ്ങൾ കോർപറേഷൻ സ്റ്റാൻഡിങ് കോൺസൽ സമർപ്പിച്ചെങ്കിലും വിവരങ്ങളിൽ വ്യക്തതയില്ലെന്നു കോടതി പറഞ്ഞു.