Home Featured തമിഴ്നാട്ടില്‍ കഞ്ഞി തിളപ്പിക്കുന്ന കുട്ടകത്തില്‍ വീണ് യുവാവിന് ദാരുണാന്ത്യം

തമിഴ്നാട്ടില്‍ കഞ്ഞി തിളപ്പിക്കുന്ന കുട്ടകത്തില്‍ വീണ് യുവാവിന് ദാരുണാന്ത്യം

by jameema shabeer

തമിഴ്നാട് : തമിഴ്നാട്ടില്‍ കഞ്ഞി തിളപ്പിക്കുന്ന കുട്ടകത്തില്‍ വീണ് യുവാവ് വെന്തുമരിച്ചു. മധുരയിലാണ് ദാരുണമായ സംഭവം. തമിഴ്‌നാട്ടിലെ ആടിവേലി ആഘോഷത്തിന്റെ ഭാഗമായ ചടങ്ങില്‍, ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കായി വലിയ കുട്ടകങ്ങളില്‍ ആളുകള്‍ കഞ്ഞി തയ്യാറാക്കുന്നതിനിടെയാണ് യുവാവ് തിളച്ചുകൊണ്ടിരിക്കുന്ന പാത്രത്തിലേക്ക് വീണത്.

മുത്തുകുമാര്‍ എന്നയാളാണ് മരിച്ചത്. ജൂലൈ 29ന് മധുരയിലെ പഴങ്കാനത്താണ് അപകടമുണ്ടായത്. ശരീരത്തില്‍ 65ശതമാനം പൊള്ളലേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. കഞ്ഞി പാകം ചെയ്യുന്നവരെ സഹായിക്കാനെത്തിയ ഇയാള്‍ തലകറങ്ങി വീഴുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഉടന്‍ തന്നെ ആളുകള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പലര്‍ക്കും പൊള്ളലേറ്റു. മിനിറ്റുകളോളം എഴുന്നേല്‍ക്കാന്‍ കഴിയാതെ വന്നതോടെ യുവാവിന് സാരമായി പൊള്ളലേല്‍ക്കുകയായിരുന്നു. രാജാജി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

You may also like

error: Content is protected !!
Join Our Whatsapp