ചെന്നൈ • സംസ്ഥാന സർക്കാരിന്റെ ദീർഘദൂര ബസുകളിൽ പാഴ്സൽ അയയ്ക്കുന്നതിനുള്ള സംവിധാനം ഇന്നു മുതൽ ആരംഭിക്കും.തിരുച്ചിറപ്പള്ളി, മധുര, തിരുനെൽവേലി, തൂത്തുക്കുടി, സെങ്കോട്ട, കോയമ്പത്തൂർ, ഹാസൂർ എന്നിവിടങ്ങളിൽ നിന്നു ചെന്നൈയിലേക്കും തിരിച്ചുമുള്ള ബസുകളിൽ പാഴ്സൽ അയയ്ക്കാം.
ദിവസ വാടകയുടെയോ മാസ വാടകയുടെയോ അടിസ്ഥാനത്തിലാണു പണം ഈടാക്കുക.80 കിലോ വരെയുള്ള സാധനങ്ങൾക്ക് 390 രൂപയാണു നിരക്ക്.
ചെന്നൈയിലെത്തുന്ന ലഗേജുകൾ കോയമ്പേട് ബസ് സ്റ്റാൻഡിൽ നിന്നാണു ലഭിക്കുക.വരും ദിവസങ്ങളിൽ എക്സ്പ്രസ് കുറിയർ സംവിധാനം ആരംഭിക്കാനും പദ്ധതിയുണ്ടെന്ന് ട്രാൻസ്പോർട്ട് കോർപറേഷൻ വൃത്തങ്ങൾ പറഞ്ഞു.