ചെന്നൈ : തമിഴ്നാട്ടിലെ മയിലാടുതുറൈയില്‍ 15 പേര്‍ ചേര്‍ന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി. ഗേറ്റ് തകര്‍ത്ത് വീടിനകത്തേക്ക് അക്രമിച്ച് കയറിയ ഇവര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.പിന്നീട്, തട്ടിക്കൊണ്ടുപോയ അതേരാത്രി തന്നെ പെണ്‍കുട്ടിയെ രക്ഷിച്ചതായി പൊലീസ് അറിയിച്ചു.
പ്രതികളെ പിടികൂടിയിട്ടുണ്ട്.15 പേര്‍ ചേര്‍ന്ന് കത്തിയും മൂര്‍ച്ചയേറിയ ആയുധങ്ങളും ഉപയോഗിച്ച് കുടുംബത്തെ ഭീഷണിപ്പടുത്തി യുവതിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു.
പ്രതികളിലൊരാളായ വിഗ്നേശ്വരന്‍ (34) എന്നയാള്‍ യുവതിയുമായി ചങ്ങാത്തം സ്ഥാപിക്കുകയും പിന്തുടരുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.ശല്യപ്പെടുത്തിയതിനെ തുടര്‍ന്ന് യുവതി ഇയാള്‍ക്കെതിരെ മയിലാടുതുറൈ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് താക്കീത് നല്‍കി വിട്ടു.
ജൂലൈ12നും യുവതിയെ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമം ഇയാള്‍ നടത്തിയിരുന്നു. എന്നാല്‍ യുവതി രക്ഷപ്പെടുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. യുവതിയെ തട്ടികൊണ്ടുപോകുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.