Home Featured ചെന്നൈ: പ്രണയത്തിൽ നിന്ന് പിന്മാറി; പിന്നാലെ വീട്ടിലേയ്ക്ക് ഇടിച്ചുകയറിയ യുവാവും സുഹൃത്തുക്കളും മാതാപിതാക്കളെ കത്തിമുനയിൽ നിർത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി!

ചെന്നൈ: പ്രണയത്തിൽ നിന്ന് പിന്മാറി; പിന്നാലെ വീട്ടിലേയ്ക്ക് ഇടിച്ചുകയറിയ യുവാവും സുഹൃത്തുക്കളും മാതാപിതാക്കളെ കത്തിമുനയിൽ നിർത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി!

by jameema shabeer

ചെന്നൈ: വീട്ടിലേയ്ക്ക് ഇടിച്ചുകയറിയ കാമുകനും സുഹൃത്തുക്കളും മാതാപിതാക്കളെ കത്തിമുനയിൽ നിർത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി. പ്രണയത്തിൽ നിന്ന് പിന്മാറിയതിന്റെ പേരിലാണ് പെൺകുട്ടിയെ സിനിമാ സ്റ്റൈലിലെത്തിയാണ് യുവാക്കൾ അതിക്രമം കാണിച്ചത്. മണിക്കൂറുകൾ നീണ്ട ചേസിങ്ങിനൊടുവിലാണ് പോലീസ് സംഘം അക്രമികളെ കീഴടക്കി പെൺകുട്ടിയെ മോചിപ്പിച്ചത്.

തമിഴ്‌നാട്ടിലെ മൈലാടുതുറയിലാണ് ചൊവ്വാഴ്ച രാത്രിയോടെ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. തഞ്ചാവൂർ ആടുതുറ സ്വദേശി വിഘ്‌നേശ്വരൻ മൈലാടുതുറയിലെ മുത്തശ്ശിയുടെ വീട്ടിലെത്തിയപ്പോഴാണ് അയൽവാസിയായ പെൺകുട്ടിയെ പരിചയപ്പെട്ടത്. പരിചയം പ്രണയത്തിലേയ്ക്ക് വഴുതി മാറി. എന്നാൽ, ഇയാളുടെ തനിസ്വരൂപം മനസ്സിലാക്കിയതോടെ പെൺകുട്ടി പ്രണയത്തിൽ നിന്ന് പിന്മാറുകയായിരുന്നു.

ഇതോടെ യുവാവിൽ നിന്നും നിരന്തരം ഭീഷണി ഉയർന്നു. വിവാഹം ചെയ്തു തരണമെന്ന് ആവശ്യപ്പെട്ട് ഇയാൾ പലതവണ പെൺകുട്ടിയുടെ വീട്ടിലെത്തി. ഭീഷണി കൂടിയതോടെ പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകി. മേലിൽ ശല്യം ചെയ്യില്ലെന്ന് എഴുതിനൽകിയാണ് വിഘ്‌നേശ്വരൻ കേസിൽ നിന്ന് ഊരിയത്.

വിഘ്‌നേശ്വരന്റെ ശല്യം രൂക്ഷമായതോടെ പെൺകുട്ടിയുടെ വീട്ടിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് വീട്ടിലേക്ക് അതിക്രമിച്ചു കയറി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്. സുഹൃത്തുക്കളെയും കൂട്ടിയെത്തിയാണ് യുവാവ് പെൺകുട്ടിയെ കടത്തികൊണ്ടുപോയത്. ദൃശ്യങ്ങൾ ക്യാമറ ഒപ്പിയെടുക്കുകയും ചെയ്തു.

അയൽവാസികൾ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് ദൃശ്യങ്ങളിൽ നിന്ന് അക്രമികളെ തിരിച്ചറിഞ്ഞു. തുടർന്ന് രാത്രിയിൽത്തന്നെ പല സംഘങ്ങളായി അന്വേഷണം തുടങ്ങി. അക്രമിസംഘത്തിൽ വിഴുപ്പുറം സ്വദേശികൾ ഉണ്ടെന്ന് വിവരം ലഭിച്ചതിനാൽ ഒരു സംഘം പോലീസുകാർ അവിടേക്കു നീങ്ങി. സിനിമാ സ്‌റ്റൈൽ ചേസിങ്ങിനു ശേഷം വിഴുപ്പുറം വിക്രപണ്ഡി ചെക്‌പോസ്റ്റിനു സമീപം വച്ച് വിഘ്‌നേശ്വരനും സംഘവും സഞ്ചരിച്ചിരുന്ന വാൻ പോലീസ് തടയുകയും പെൺകുട്ടിയെ മോചിപ്പിക്കുകയുമായിരുന്നു.

You may also like

error: Content is protected !!
Join Our Whatsapp