ചെന്നൈ:സുരക്ഷ ഡ്യൂട്ടിക്കെത്തിയ പൊലീസുകാരുടെ റാംപ് വാക് സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ വടിയെടുത്ത് എസ്പി.കഴിഞ്ഞ ദിവസം മയിലാടുതുറ സമ്പനാർകോവിലിൽ നടന്ന സൗന്ദര്യ മത്സരത്തിനിടെയാണ് ആൺ പെൺ വ്യത്യാസമില്ലാതെ പൊലീസുകാർ റാംപി ലെത്തിയത്.
മത്സരവേദിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐയുടെ നേതൃത്വ ത്തിൽ മൂന്നു വനിതാ പൊലിസുകാരടക്കം അഞ്ചു പേരാണു നിറഞ്ഞ സദസ്സിനു മുന്നിൽ ചുവട് വച്ചത്. നടൻ വിജയുടെ തെരി സിനിമയിലെ പാട്ടിനൊത്തായിരുന്നു പൊലീസുകാരുടെ റാംപിലെ നടത്തം.
മത്സരം കാണാനെത്തിയവർ ദൃശ്യ ങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്ചെ യ്തതോടെ സംഭവം – വൈറലായി. ഇതോടെയാ ന്നു കാരണം കാണിക്കൽ നോട്ടിസ് നൽകി 5 പേരെ യും സ്ഥലം മാറ്റിയത്.
ശിവഗംഗകൊലക്കേസ്: 27 പ്രതികൾക്കും ജീവപര്യന്തം
ചെന്നൈ:ക്ഷേത്രോത്സവത്തിനിടെ രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 3 പട്ടിക വിഭാഗക്കാർ കൊല്ലപ്പെട്ട സംഭവത്തിലെ 27 പ്രതികളെയും ശിവഗംഗയിലെ പ്രത്യേക കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. പ്രതികൾ കുറ്റക്കാരാണെന്ന് പ്രത്യേക കോടതി നേരത്തെ വിധിച്ചിരുന്നു.
4 പ്രായപൂർത്തിയാകാത്തവരുൾപ്പെടെ 33 പേരാണു കേസിലെ പ്രതികൾ. ഒരാൾ ഒളിവിലാണ്. 2018 മെയ് 28നുണ്ടായ സംഭവത്തിൽ കെ.അറുമുഖം, എ.ഷൺമുഖനാഥൻ, വി.ചന്ദ്രശേഖർ എന്നിവർ കൊല്ലപ്പെടുകയും ഒട്ടേറെ പേർക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.