Home Featured ഓണത്തിന് ബസ്, ട്രെയിൻ ടിക്കറ്റില്ല; സ്പെഷൽ സർവീസുമില്ല

ഓണത്തിന് ബസ്, ട്രെയിൻ ടിക്കറ്റില്ല; സ്പെഷൽ സർവീസുമില്ല

ചെന്നൈ:ഓണത്തിനു നാട്ടിലെത്താനുള്ള മലയാളികളുടെ പ്രതീക്ഷകൾക്കു മേൽ കരിനിഴലായി വീണ്ടും യാത്രാ ദുരിത്വം നാട്ടിലേക്കുള്ള ട്രെയിനുകളിൽ ടിക്കറ്റുകൾ വിറ്റു തീർന്നതോടെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് മാത്രമാണ് ഇനി ഏക ആശ്രയം.

എന്നാൽ എറണാകുളത്തേക്കും മാത്രമാണു നിലവിൽ സർവീസുള്ളത്. അതുകൊണ്ടു തന്നെ മലബാർ ഭാഗത്തേക്കുള്ളവർക്ക് ടിക്ക്റ്റില്ലാത്ത അവസ്ഥയാണ്. കെഎ സ്ആർടിസിയോ ദക്ഷിണ റെയിൽവേയോ സ്പെഷൽ സർവീസ് നടത്തിയാൽ മാത്രമേ മലബാറുകാർക്ക് ഇനി നാട്ടിലെത്താനാകൂ.

എറണാകുളത്തേക്ക് ടിക്കറ്റുണ്ട്.

അതേസമയം, എറണാകുളത്തേക്കുള്ള സ്വിഫ്റ്റ് ബസിൽ ഓണ നാളുകളിലും അതിനോടടു ആ ദിവസങ്ങളിലും ടിക്കറ്റുണ്ട്. വരും ദിവസങ്ങളിൽ ബുക്കിങ്ങിന്റെ വേഗം വർധിച്ചേക്കും. എസി സീറ്റർ ബസ് ആണു സർവീസ് നടത്തുന്നത്. ചെന്നൈയിൽ നിന്നു രാത്രി 8നു പുറപ്പെടും. പിറ്റേനു രാവിലെ 8.40ന് എറണാകുളത്ത് എത്തി ചേരും.

എസ്ഇടിസിയിൽ ടിക്കറ്റുണ്ട്

കേരളത്തിലേക്കുള്ള തമിഴ്നാടിന്റെ എസ്ഇടിസി ബസുകളിൽ നിലവിൽ ടിക്കറ്റുണ്ട്.തിരുവനന്തപുരം, കുമളി, ഗുരുവായൂർ, പാലക്കാട് എന്നിവിടങ്ങളിലേക്കുള്ള ബസുകളിൽ ഓണതോട് അടുപ്പിച്ചുള്ള ദിവസങ്ങളിൽ ടിക്കറ്റുണ്ട്. സീസൺ സമയങ്ങളിൽ എസ്ഇടിസി ബസുകളെയും മലയാളി യാത്രക്കാർ ആയിക്കുന്നതിനാൽ വരും ദിവസങ്ങളിൽ ഈ ബസുകളിലെ ടിക്കറ്റുകൾ വിറ്റഴിയാൻ സാധ്യതയുണ്ട്.

പ്രതീക്ഷ മുഴുവൻ തത്കാൽ ടിക്കറ്റിൽ

ക്രിസ്മസിനില്ല. വിഷുവിനില്ല, പെരുന്നാളിനില്ല, ഇനി ഓണത്തിനെങ്കിലും സർവീസുണ്ടാകുമോ എന്നാണ് മലബാറുകാരുടെ ചോദ്യം. ക്രിസ്മസിനും വിഷുവിനും തിരുവനന്തപുരം ഭാഗത്തേക്കു ബസ് ഓടിയപ്പോൾ മലബാറിലേക്ക് സർവീസ് ഉണ്ടായിരുന്നില്ല.

കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലേക്കു പോകേണ്ടവർക്കു നിലവിലുള്ള എറണാകുളം ബസിൽ പാലക്കാടോ തൃശൂരോ ഇറങ്ങിയാലും ഏറെ ദൂരം പിന്നെയും സഞ്ചരിക്കണം. അതുകൊണ്ടു തന്നെ തത്കാൽ ട്രെയിൻ ടിക്കറ്റിലാണു യാത്രക്കാരുടെ മുഴുവൻ പ്രതീക്ഷ.

എന്നാൽ തിരക്കുള്ള ദിവസങ്ങളിൽ തത്കാൽ ടിക്കറ്റുകൾ വേഗം തീരുന്നതിനാൽ വളരെ ചുരുക്കം പേർക്കു മാത്രമാണ് ടിക്കറ്റുകൾ ഉറപ്പുള്ളത്.

You may also like

error: Content is protected !!
Join Our Whatsapp