ചെന്നൈ • ഷെയർ ഓട്ടോയിൽ 2 യുവാക്കൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ഒൻപ്താം ക്ലാസ് വിദ്യാർഥിനി പുറത്ത്ക്കു ചാടി രക്ഷപ്പെട്ടു.വീഴ്ചയിൽ മൂക്കിനും താടിയെല്ലിനും പരുക്കേറ്റു. ഓട്ടോ നിർത്തിയതോടെ അക്രമികൾ ഓടി.
അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.പുതുവണ്ണാർ പേട്ട സ്വദേശിയായ വിദ്യാർഥിനി സ്കൂളിലേക്ക് പോകാനാണ് ഷെയർ ഓട്ടോയിൽ കയറിയത്. ഇതിലുണ്ടായിരുന്ന 2 പേർ യാത്രയ്ക്കിടെ തുവാല ഉപയോഗിച്ച് വായ മൂടിക്കെട്ടാൻ ശ്രമിച്ചതോടെയാണു കുട്ടി ചാടിയത്.
സ്വതന്ത്ര കൗൺസിലർ ബിജെപിയിൽ ചേർന്നു
ചെന്നൈ: കോർപറേഷൻ വാർഡ് 198ലെ സ്വതന്ത്ര കൗൺസിലർ എൻ.സുന്ദരം ബിജെപിയിൽ ചേർന്നതോടെ പാർട്ടിയുടെ അംഗബലം രണ്ടായി. ഇതുവരെ, 134-ാം വാർഡിൽ നിന്നു വിജയിച്ച ഉമ ആനന്ദൻ ആയിരുന്നു ഏക കൗൺസിലർ. അണ്ണാഡിഎംകെ നേതാവായിരുന്ന സുന്ദരം ഇത്തവണ പാർട്ടി സീറ്റ് നൽകാത്തതിനെ തുടർന്നാണ് ഒറ്റയ്ക്കു മത്സരിച്ചത്.