ചെന്നൈ : അണ്ണാഡിഎംകെ ജനറൽ കൗൺസിലിന്റെ സാധുത ചോദ്യം ചെയ്ത് ഒ.പനീർ സെൽവം സമർപ്പിച്ച ഹർജിയിൽ വിധി പറയുന്നത് ഹൈക്കോടതി മാറ്റി. ഇരുകൂട്ടരുടെയും വാദങ്ങൾ കേട്ട ശേഷമാണ് ജസ്റ്റിസ് ജി.യചന്ദ്രൻ വിധി പ്രസ്താവിക്കുന്ന തീയതി പരാമർശിക്കാതെ മാറ്റിവച്ചത്.
വിഷയം മദ്രാസ് ഹൈക്കോടതിയിലേക്ക് കൈമാറിയ സുപ്രീം കോടതി മൂന്നാഴ്ചയ്ക്കുള്ളിൽ നടപടികൾ പൂർത്തിയാക്കണമെ എന്നു നിർദേശിച്ചതിനാൽ ഉത്തരവ് അടുത്തയാഴ്ചയുണ്ടായേക്കും. പാർട്ടിയിൽ ഇരു നേതാക്കളും തമ്മിലുള്ള അധികാരത്തർക്കത്തി ന്റെ പശ്ചാത്തലത്തിലാണ് സംഭവ വികാസങ്ങൾ.
രാജീവ് വധം: ജയിൽമോചനം ആവശ്യപ്പെട്ട് നളിനി സുപ്രിം കോടതിയിൽ
ചെന്നൈ:ജയിൽ മോചനം ആവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസ് പ്രതി എസ്.നളിനി സു പ്രീം കോടതിയെ സമീപിച്ചു. മോ ചിപ്പിക്കണമെന്ന ആവശ്യം തള്ളിയ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനു പിന്നാലെയാണു നളിനി സുപ്രീംകോടതിയെ സമീപിച്ചത്.
പേരറിവാളനെ വിട്ടയാക്കാനായി സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനു സമാനമായി ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരം ഹൈക്കോടതിക്ക് അധികാരം പ്രയോഗിക്കാനാകില്ലെന്ന് നിരീക്ഷിച്ചായിരുന്നു നളിനിയുടെ ഹർജി തള്ളിയത്.
പേരറിവാളന്റെ വിഷയത്തിലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മോചനം തേടുകയാണെങ്കിൽ, നളിനിക്കു സുപ്രീം കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.