ചെന്നൈ : ജന്മദിനം ആഘോഷിക്കാൻ മാതാപിതാക്കൾ വിസമ്മതിച്ചതിനെത്തുടർന്നു യുവാവ് ജീവനൊടുക്കി. കിർഗിസ്ഥാനിലെ ജലാലാബാദ് സർവകലാശാലയിൽ മൂന്നാം വർഷ മെഡിസിൻ വിദ്യാർഥിയായ വിരുദുനഗർ സ്വദേശി ലോകേഷാണ് (22) മരിച്ചത്.
അവധിക്കു നാട്ടിലെത്തിയ ലോകേഷ് ജന്മദിനം ആഘോഷിക്കാനും തലേദിവസം അതിനുള്ള ക്രമീകരണങ്ങൾ ചെയ്യാനും മാതാപിതാക്കളോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് തർക്കമുണ്ടായത്.
ആഘോഷങ്ങൾ ലളിതമാക്കാൻ അമ്മ ആവശ്യപ്പെട്ടതിൽ പ്രകോപിതനായ ലോകേഷ് പിതാവിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയിലെത്തി അമിത അളവിൽ ഉറക്കഗുളിക കഴിക്കുകയായിരുന്നു.ഉടൻ പ്രഥമശുശ്രൂഷ നൽകുകയും തീവ്രപരിചരണത്തിനായി മധുര സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തെങ്കിലും ബുധനാഴ്ച പുലർച്ചെ മരിച്ചു.