Home Featured ചെന്നൈ :ക്യുആർ കോഡ് വഴി പണം തട്ടിയ യുവാവ് അറസ്റ്റിൽ

ചെന്നൈ :ക്യുആർ കോഡ് വഴി പണം തട്ടിയ യുവാവ് അറസ്റ്റിൽ

by jameema shabeer

ചെന്നൈ: ക്യുആർ കോഡ് വഴി അര ലക്ഷം രൂപയുടെ തട്ടിപ്പു നട ത്തിയ യുവാവ് അറസ്റ്റിൽ. കടക ളിൽ ക്യുആർ കോഡ് സ്റ്റിക്കർ പതിച്ച് ഉപഭോക്താക്കളെ കബളി പ്പിച്ചാണു തട്ടിപ്പ് നടത്തിയത്. ഒക്കി യം തുരപ്പാക്കത്ത് ഭക്ഷണശാല നടത്തുന്ന ടി.ആനന്ദിന്റെ പരാതിയി ലാണ് അറസ്റ്റ് ചെയ്തത്.

കടകളിലെത്തി ഭക്ഷണം കഴിക്കുന്നവർ ക്യുആർ കോഡ് ഉപ യോഗിച്ചു നൽകുന്ന തുക തനിക്കു ലഭിക്കുന്നില്ലെന്ന് ആനന്ദ് പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ വി. ശ്രീധർ എന്നയാളാണു തട്ടിപ്പ് നട ത്തിയതെന്ന് കണ്ടെത്തി. കടയുടമ കൾ അറിയാതെ കടകളിൽ ആർ കോഡ് പതിച്ചാണു തട്ടിപ്പ് നടത്തിയത്. ഇതുവഴി വിവിധ കട കളിൽ നിന്നുള്ള പണം സ്വന്തമാ ക്കുകയായിരുന്നു.

പണം തട്ടാന്‍ കള്ളന് താക്കോല്‍ നല്‍കി 15 കാരി; സംഭവം ചോദിച്ച പിതാവ് അറിഞ്ഞത് ക്രൂര പീഡനത്തിന്റെ കഥ

ചണ്ഡീഗഡ് : വീട്ടിലെ ഓഫീസ് റൂമില്‍ നിന്നും പണം മോഷ്ടിക്കാന്‍ കള്ളന് താക്കോല്‍ നല്‍കിയത് 15 കാരിയായ മകള്‍.

പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. കല്‍ക്കരി വ്യാപാരിയുടെ വീട്ടില്‍ നിന്ന് പണം മോഷ്ടിക്കാനാണ് ഇയാളുടെ മകള്‍ തന്നെ കള്ളന് ഒത്താശ ചെയ്തുകൊടുത്തത്. എന്നാല്‍ പണം നിരന്തരം കാണാതാവുന്നുവെന്ന് മനസിലായതോടെ അച്ഛന്‍ സിസിടിവി സ്ഥാപിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കണ്ടത് സ്വന്തം മകളെ തന്നെയായിരുന്നു. ഇത് സംബന്ധിച്ച്‌ വിവരം തിരക്കിയപ്പോഴാണ് ഏറെ കാലമായി നടക്കുന്ന പീഡന വിവരം പുറത്തുവരുന്നത്.

താന്‍ സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ടയാളാണ് പണം മോഷ്ടിക്കുന്നത് എന്ന് മകള്‍ അച്ഛനോട് തുറന്നുപറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവ് തന്നെ ഹോട്ടല്‍ മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് അച്ഛന്റെ ഓഫീസ് മുറിയുടെ താക്കോല്‍ ആവശ്യപ്പെട്ടത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തുന്ന യുവാവ് താക്കോലെടുത്ത് ലോക്കര്‍റൂമില്‍ നിന്ന് പണം എടുത്തു.

സംഭവം അറിഞ്ഞ പിതാവ് പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം യുവാവിന് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our Whatsapp