ചെന്നൈ: ചെന്നൈ അറുമ്പാക്കത്തുള്ള ഫെഡ്ബാങ്കിൽ നിന്ന് 20 കോടി കൊള്ളയടിച്ച സംഭവത്തിൽ പ്രതികളിലൊരാൾ പിടിയിലായതായി സൂചന. കവർച്ച നടത്തിയ സംഘത്തെ പിടികൂടുന്നതിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. മോഷ്ടാക്കൾ ഇരുചക്ര വാഹനത്തിൽ കടന്നു കളയുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിരുന്നു. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഒരാൾ പിടിയിലായതായി സൂചനയുള്ളത്.
ആറംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. കവർച്ചയ്ക്ക് നേതൃത്വം നൽകിയ സ്റ്റമർ ഡെവലപ്പ്മെന്റ് മാനേജർ മുരുകനുമായി ബന്ധമുള്ള 15 പേരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.ശനിയാഴ്ച ഉച്ചയ്ക്കാണു കവർച്ച നടന്നത്.
അതേസമയം,സംഭവത്തെക്കുറിച്ചു വിവരം നൽകുന്നവർക്ക് ഡിജിപി സി.ശൈലേന്ദ്ര ബാബു 1 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.വിവരം നൽകുന്നവരുടെ സ്വകാര്യത സംസംരക്ഷിക്കുമെന്ന് ഡിജിപി അറിയിച്ചു. 044-2844 7703, 044-2345 2324. മോഷ്ടാക്കളെ പിടികൂടുന്ന പൊലീസുകാർക്കും 1 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.