ചെന്നൈ : തമിഴ്നാട് ഓപ്പൺ സർവകലാശാല പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ ബിജെപി ജില്ലാ ഭാരവാഹി അറസ്റ്റിൽ.
തിരുവാരൂർ ജില്ലാ സെക്രട്ടറി ഭാസ്കറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവ സം നടന്ന പൊളിറ്റിക്കൽ സയൻ സ് പരീക്ഷയിലാണ് ആൾമാറാട്ടം നടന്നത്.
തിരുവാരൂരിലെ തിരുവികാ കോളജിൽ നടന്ന പരീക്ഷയിൽ ഭാസ്കറിന്റെ ഹാൾടിക്കറ്റുമായി എത്തിയത് മറ്റൊരാളാണെന്ന് പരീക്ഷാ മേൽനോട്ട ചുമതലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ കണ്ടെത്തിയിരുന്നു. പരീക്ഷയെഴുതിയ ദിവാകർ മാധവൻ എന്നയാളെ കസ്റ്റഡിയി ലെടുത്തു.