Home Featured പാലിൽ യൂറിയ; കേരള- തമിഴ്നാട് അതിർത്തിയിൽ പിടികൂടിയത് 12750 ലിറ്റർ മായം കലര്‍ന്ന പാല്‍

പാലിൽ യൂറിയ; കേരള- തമിഴ്നാട് അതിർത്തിയിൽ പിടികൂടിയത് 12750 ലിറ്റർ മായം കലര്‍ന്ന പാല്‍

by jameema shabeer

പാലക്കാട്: കേരള- തമിഴ്നാട് അതിർത്തിയിൽ മായം കലർന്ന പാൽ പിടികൂടി. മീനാക്ഷിപുരം ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് പാൽ പിടിച്ചെടുത്തത്. 12750 ലിറ്റർ പാലാണ് പിടികൂടിയത്. 

പാൽ കൊണ്ടു വന്നത് തമിഴ്നാട്ടിൽ നിന്നാണ്. പ്രാഥമിക പരിശോധനയിൽ പാലിൽ യൂറിയ കലർത്തിയതായി കണ്ടെത്തി. കൊഴുപ്പിതര പദാർത്ഥങ്ങളുടെ അളവ് വർദ്ധിപ്പിക്കാനാണ് യൂറിയ കലര്‍ത്തുന്നത്. ക്ഷീര വികസന വകുപ്പാണ് പരിശോധന നടത്തിയത്. തുടർ നടപടിക്ക് പാൽ ടാങ്കർ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറി. 

വ്യാജന്മാരെ സൂക്ഷിക്കണേ! വയനാട് ജില്ലാ കളക്ടറുടെ വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച്‌ പണം തട്ടാന്‍ ശ്രമം

തിരുവനന്തപുരം : വയനാട് ജില്ലാ കളക്ടറുടെ വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച്‌ പണം തട്ടാന്‍ ശ്രമം. വയനാട് ജില്ലാ കളക്ടര്‍ എ.ഗീത ഐ.എ.എസിന്റെ ചിത്രം ഉപയോഗിച്ച്‌ നിര്‍മിച്ച വ്യാജ പ്രൊഫൈലില്‍ നിന്നാണ് പണം തട്ടാന്‍ ശ്രമം നടത്തിയത്. ഇതുസംബന്ധിച്ച്‌ ജില്ലാ കലക്ടര്‍ പോലീസില്‍ പരാതി നല്‍കി. വ്യാജ പ്രൊഫൈലുകളെ കരുതിയിരിക്കണമെന്ന് ജില്ലാ കലക്ടര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

വയനാട് ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്

വ്യാജന്മാരെ സൂക്ഷിക്കണേ!

എന്റെ പ്രൊഫൈല്‍ ഫോട്ടോ ഡിപി ആക്കിയ ഒരു വ്യാജ വാട്സാപ്പ്‌ അക്കൗണ്ടില്‍ നിന്ന് പണം ആവശ്യപ്പെട്ട്‌ പലരെയും ബന്ധപ്പെടുന്നത്‌ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. ഇത്തരം തട്ടിപ്പുകളില്‍ വീഴാതിരിക്കുക. അതില്‍ കാണുന്ന നമ്ബര്‍ ഉപയോഗിക്കുന്ന ആള്‍ക്ക്‌ വാട്സാപ്പ്‌ ഇല്ല എന്നും അന്വേഷണത്തില്‍ മനസിലാകുന്നു. സൈബര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌. അന്വേഷിച്ച്‌ കര്‍ശ്ശന നടപടി കൈക്കൊള്ളും.
വ്യാജമായി സൃഷ്ടിച്ച ഇത്തരം പ്രൊഫൈലുകള്‍ പലര്‍ക്കും ശല്യമാകുന്നുണ്ട്‌. നിങ്ങള്‍ ഇത്തരം ഒരു തട്ടിപ്പിന്‌ ഇരയായാല്‍, ഉടനെ സൈബര്‍ പോലീസില്‍ പരാതി നല്‍കുക. നിയമ നടപടികളിലൂടെ മാത്രമേ ഇത്തരം ദുഷ്പ്രവണതയ്ക്ക്‌ അറുതി വരുത്താന്‍ കഴിയൂ. ജാഗ്രതയോടെ സമൂഹ മാധ്യമങ്ങളില്‍ ഇടപെടുകയും, സുരക്ഷിതരായിരിക്കുകയും ചെയ്യുക.

You may also like

error: Content is protected !!
Join Our Whatsapp