ചെന്നൈ: തമിഴ്‌നാട്ടില്‍ ഭര്‍ത്താവിനെ ഗുരുതരമായി പൊള്ളലേല്‍പ്പിച്ച് ഭാര്യ. യുവാവിന് സഹപ്രവര്‍ത്തകയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ഭാര്യയുടെ ആക്രമണം.
32-കാരനായ തങ്കരാജ് ഉറങ്ങാന്‍ കിടന്നപ്പോള്‍ തിളച്ച വെള്ളം കൊണ്ടുവന്ന് ജനനേന്ദ്രിയത്തിലേക്ക് ഒഴിക്കുകയായിരുന്നു. ആക്രമണത്തില്‍ തങ്കരാജിന്റെ നെഞ്ചിലും മുഖത്തും ജനനേന്ദ്രയത്തിനും ഉള്‍പ്പെടെ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
തമിഴ്‌നാട്ടിലെ പുതുപാട്ട് സ്വദേശിയാണ് തങ്കരാജ്. 29-കാരിയായ ഭാര്യ പ്രിയയാണ് ഭര്‍ത്താവിനെ അതിക്രൂരമായി പൊള്ളലേല്‍പ്പിച്ചത്. ഏഴ് വര്‍ഷം മുമ്ബായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. ഇവര്‍ക്ക് രണ്ട് പെണ്‍മക്കളുമുണ്ട്.

ഒരു മൊബൈല്‍ നിര്‍മാണ കമ്ബനയില്‍ സൂപ്പര്‍വൈസറാണ് തങ്കരാജ്. തൊഴില്‍ സ്ഥലത്തെ മറ്റൊരു ജീവനക്കാരിയുമായി തങ്കരാജിന് ബന്ധമുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ ഏതാനും നാളുകളായി പ്രിയയുമായി തര്‍ക്കം നിലനിന്നിരുന്നു. സമാന വിഷയത്തില്‍ കഴിഞ്ഞ രാത്രിയും ഭാര്യയുമായി വാക്കുതര്‍ക്കമുണ്ടായി. ഇതിന് പിന്നാലെ തങ്കരാജ് ഉറങ്ങാന്‍ കിടന്നു. എന്നാല്‍ ദേഷ്യത്തിലായിരുന്ന ഭാര്യ പ്രിയ വെള്ളം തിളപ്പിച്ച് കൊണ്ടുവരികയും തങ്കരാജിന്റെ ജനനേന്ദ്രിയത്തിലേക്ക് ഒഴിക്കുകയും ചെയ്തു.
ഗുരുതരമായി പൊള്ളലേറ്റ് നിലവിളിച്ച് കരഞ്ഞ തങ്കരാജിനെ അയല്‍വാസികള്‍ എത്തിയാണ് രാത്രി ആശുപത്രിയില്‍ കൊണ്ടുപോയത്. യുവാവിന് 50 ശതമാനം പൊള്ളലേറ്റതായി വലജപേട്ട് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ഭാര്യ പ്രിയക്കെതിരെ ഐപിസി പ്രകാരമുള്ള വിവിധ വകുപ്പുകള്‍ ചുമത്തി കാവേരിപക്കം പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ഫ്ലാറ്റ് കൊലപാതകം; അന്വേഷണ സംഘം അര്‍ഷാദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി
കാസര്‍കോട്: കൊച്ചിയില്‍ യുവാവിനെ കൊലപ്പെടുത്തി ഫ്ലാറ്റില്‍ ഒളിപ്പിച്ച സംഭവത്തില്‍ മുഖ്യപ്രതി അര്‍ഷാദിന്‍റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്‍റെ അനുമതിയോടെയാണ് അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. അര്‍ഷാദ് മയക്കുമരുന്ന് കേസില്‍ റിമാന്‍റില്‍ ആയതിനാല്‍ കസ്റ്റഡിയില്‍ വാങ്ങാനായില്ല. ഇയാളെ നാളെ കസ്റ്റഡിയില്‍ വാങ്ങും.
കേസില്‍ കൂടുതല്‍ പ്രതികളുടെ പങ്ക് പൊലീസ് സംശയിക്കുന്നു. പ്രതിയായ അര്‍ഷാദിന് ഒറ്റയ്ക്ക് മൃതദേഹം ഫ്ളാറ്റിലെ ഡക്ടില്‍ തൂക്കിയിടാന്‍ കഴിയില്ലെന്നാണ് പൊലീസ് കരുതുന്നത്. പ്രതി അര്‍ഷാദും കൊല്ലപ്പെട്ട സജീവ് കൃഷ്ണയും തമ്മില്‍ പണമിടപാട് തര്‍ക്കം ഉണ്ടായതായും സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു.
സജീവ് കൃഷ്ണയെ ക്രൂരമായി കൊലപ്പെടുത്തിയ അര്‍ഷാദ് ഫ്ലാറ്റിലെ രക്തക്കറ മായ്ച്ച് പ്ലാസ്റ്റിക് കവറിലും തുണിയിലും പൊതിഞ്ഞാണ് ഒളിപ്പിച്ചത്.
മൃതദേഹം ഫ്ലാറ്റിലെ ഡക്ടില്‍ തൂക്കിയിട്ട നിലയിലായിരുന്നു. അര്‍ഷാദിന് ഒറ്റയ്ക്ക് ഇത് ചെയ്യാന്‍ കഴിയില്ലെന്ന സംശയമാണ് പൊലീസിന് ഉള്ളത്. ഫ്ലാറ്റില്‍ സംശയകരമായ സാഹചര്യത്തില്‍ എത്തിയ ആളുകളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. അര്‍ഷാദിനെകൂടി കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യുന്നതോടെ സത്യം പുറത്ത് വരുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട് . പിടിയിലാകുമ്ബോഴും ലഹരിയിലായിരുന്നു അര്‍ഷാദെന്നും കമ്മീഷണര്‍ വ്യക്തമാക്കി.