ചെന്നൈ • പ്ലാസ്റ്റിക് കാൻ, കുപി തുടങ്ങിയവയിൽ വിൽക്കുന്ന വെള്ളം ആരോഗ്യത്തെയും പരിസ്ഥിതിയെയും ബാധിക്കുന്നതായും കാനുകളിൽ നിറയ്ക്കുന്ന വെള്ളം തയാറാക്കുന്ന രീതി വിശദീകരിക്കണമെന്നും മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടു.
ശുചിത്വം, എത്ര ദിവസം വരെ സൂക്ഷിക്കാം, അവ നശിപ്പിക്കുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങൾ കൂടി അറിയിക്കാനാണ് ജസ്റ്റിസു മാരായ എസ്.വൈദ്യനാഥൻ, പി.ടി.ആശ എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.
കുടിവെള്ളത്തിന് നിശ്ചിത കാലാവധി ഇല്ലെങ്കിലും കുപ്പികൾക്കു കാലാവധിയുണ്ട്.നിലവാരം കുറഞ്ഞ കുപ്പികളിൽ സൂക്ഷിക്കുന്ന വെള്ളം വിഷത്തിനു തുല്യമായി മാറും. കുപ്പികൾ, ടെട്രാപ്പാക്ക് എന്നിവയിൽ വിൽക്കുന്ന പാലിന്റെ ഗുണനില വാരത്തെക്കുറിച്ചു റിപ്പോർട്ട് നൽകാനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.