ചെന്നൈ • ആവഡിയിലെ വിവിധ പ്രതിരോധ സ്ഥാപനങ്ങൾളിൽ ഒട്ടേറെ ഇതരസംസ്ഥാനക്കാർ ജോലി ചെയ്യുന്നുണ്ടെന്നും ഇവരുടെ സൗകര്യാർഥം ബെംഗളൂരു, മുംബൈ, തിരുപ്പതി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള കൂടുതൽ ട്രെയിനുകൾക്കു കൂടി ആവഡിയിൽ സ്റ്റോപ് അനുവദിക്കണമെന്നും ഫെഡറേഷൻ ഓഫ് തിരുവള്ളൂർ ഡിസ്ട്രിക്ട് മലയാളി അസോസിയേഷൻസ് (എഫ്ടി ഡിഎംഎ) ആവശ്യപ്പെട്ടു.
മറ്റിടങ്ങളിലേക്കു പോകുന്നതിനായി ആവഡിയിൽ നിന്നു ബസ് കയറുന്നതിനും ഇതു സഹായിക്കുമെന്നും കേന്ദ്രമന്ത്രി വി.മുരളീധരനു നൽകിയ നിവേദനത്തിൽ സൂചിപ്പിച്ചു.മലബാറിൽ നിന്നുഉള്ള ട്രെയിനിന് ആവഡിയിൽ സ്റ്റോപ് അനുവദിച്ചതിന് വി.മുരളീധരൻ,എൽ.മുരുകൻ തുടങ്ങിയവർക്കു നന്ദിയും അറിയിച്ചു.