ചെന്നൈ • ഭാരത് ഗൗരവ് പദ്ധതിക്കു കീഴിൽ മധുര കാശി പാക്കേജ് ടൂർ നടത്തുന്നു. സെപ്റ്റംബർ 22ന് മധുരയിൽ നിന്ന് പുറപ്പെട്ട് ഡിണ്ടിഗൽ, കരൂർ, ഈറോഡ്, സേലം, ജോ ലാർപേട്ട്, ചെന്നൈ സെൻട്രൽ വഴിയാണു 12 ദിവസത്തെ ട്രെയിൻ യാത്ര. പ്രയാഗ്, ത്രിവേണി സംഗമം, ഗയ, കാശി, അയോധ്യ, മഥുര കഷഭൂമി, ഗോവർധന ക്ഷേത്രം ഉൾപ്പെടെ വിവിധ പുണ്യസ്ഥലങ്ങളിൽ ദർശനത്തിനു സൗകര്യമൊരുക്കും. 3 ടയർ എസി കോച്ചുകൾക്കൊപ്പം 6 സ്ലീപ്പർ കോച്ചുകളുമുണ്ട്. 24,900 രൂപ മുതലുള്ള ടിക്കറ്റുകളുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും www.ularail.com
ആശങ്ക വേണ്ട, ആ സേവനം സൗജന്യമാണ്
ചെന്നൈ • റോയപുരം സോണിൽ പൊതുശുചിമുറികൾ ഉപയോഗിക്കുന്നതിന് ജനങ്ങളിൽ നിന്ന് പണം പിരിക്കുന്ന രണ്ട് പേർക്കെതിരെ ചെന്നെ കോർപറേഷൻ പൊലീസിൽ പരാതി നൽകി.ബ്രോഡ് ബസ് സ്റ്റാൻഡിനുള്ളിലെയും ബാഡ് മെട്രോ സ്റ്റേഷനു സമീപവുമു ള്ള ശുചിമുറികൾ ഉപയോഗിക്കാനാണു പിരിവെന്നു കണ്ടെതി.
പൊതുശുചിമുറികൾ സൗജന്യമാണെന്നും ഇവ ഉപയോഗിക്കുന്നതിന് നിരക്കുകളൊന്നും ഈടാക്കുന്നില്ലെന്നും കോർപറേഷൻ അറിയിച്ചു.പണം പിരിച്ചതിനു കഴിഞ്ഞ ജൂലൈയിൽ 6 പേർക്കെതിരെ കോർപറേഷൻ പൊലീസിൽ പരാതി നൽകിയിരുന്നു.
നിലവിൽ, നഗരത്തിലുടനീളം 7,590 സീറ്റുകളുള്ള 943 പൊതു ശുചിമുറികളാണു കോർപറേഷൻ പരിപാലിക്കുന്നത്.ഇതിനു പുറമേ, സ്വച്ഛ് ഭാരത് പദ്ധതി പ്രകാരം 366 സ്ഥലങ്ങളിലെ ഉപയോഗശൂ ന്യമായ ശുചിമുറികൾ നവീക രിക്കാനും തീരുമാനിച്ചിട്ടുണ്ട്.