Home Featured ഘോഷയാത്ര: ശിവകാഞ്ചിയിലെ ഇറച്ചിക്കടകൾ അടച്ചിടണം

ഘോഷയാത്ര: ശിവകാഞ്ചിയിലെ ഇറച്ചിക്കടകൾ അടച്ചിടണം

ചെന്നൈ:അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ക്ഷേത്ര നഗരമായ കാഞ്ചീപുരത്തു വിനായക ചതുർഥി ഘോഷയാത്ര നടക്കുന്ന സെപ്റ്റംബർ 2, 4 തീയതികളിൽ ശിവകാഞ്ചി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രദേശങ്ങളിൽ ഇറച്ചിക്കടകൾ അടച്ചിടാൻ പൊലീസ് ഉത്തരവ്.ചെങ്ങലു നിരോദൈ റോഡ്, ശങ്കരമഠം പ്രദേശങ്ങളിലെ ഇറച്ചിക്കടകളും ബിരിയാണി കടകളും അടച്ചിടാനാണു നിർദേശം.

വിനായക ചതുർഥി ഘോഷയാത്രയിൽ സംഘർഷം ഉണ്ടാകാതിരിക്കാൻ വ്യാപാരികളും പൊതുജനങ്ങളും സഹകരിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു.കാഞ്ചീപുരത്തു വിനായക ചതുർഥിയോട് അനുബന്ധിച്ച് ഇതാദ്യമായാണ് ഇറച്ചിക്കടകളും ബിരിയാണി കടകളും അടച്ചിടുന്നത്.

സമുദ്രാതിർത്തി ലംഘനം:6 മത്സ്യത്തൊഴിലാളികളെ കൂടി ശ്രീലങ്കൻ സേന പിടികൂടി

ചെന്നൈ • സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് രാമേശ്വരത്ത് നിന്നു ള്ള 6 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടി.സമുദ്രാതിർത്തി ലംഘിക്കുന്ന ഇന്ത്യൻ ട്രോളറുകളെ തുരത്താനുള്ള ഓപ്പറേഷനിലാണ് തലൈ മന്നാർ തീരത്ത് ട്രോളർ പിടികൂടിയതെന്ന് ശ്രീലങ്കൻ നാവികസേന അറിയിച്ചു.

ഇവരെ മാന്നാറിലെ ഫിഷറീസ് ഉദ്യോഗസ്ഥർക്ക് കൈമാറിയതായി നാവികസേന അറിയിച്ചു. 22ന് നാഗപട്ടണം ജില്ലയിലെ 10 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടി കുടിയിരുന്നു.

ഇവരെ ലങ്കൻ കോടതിയിൽ ഹാജരാക്കി ജയിലിലടച്ചിരിക്കുകയാണ്.അതേസമയം, സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ശ്രീല ങ്കയിൽ നിന്ന് ഇന്ത്യയിലെത്തിയ വരുടെ എണ്ണം 150 കടന്നു.

You may also like

error: Content is protected !!
Join Our Whatsapp