ചെന്നൈ : പിന്നാക്ക വിഭാഗത്തിൽപെട്ടവർക്കെതിരെ സമൂഹമാധ്യങ്ങളിൽ അപകീർത്തികരമായ പരാമർശം നടത്തിയ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നടി മീരാ മിഥുൻ ഒളിവിലാണെന്നു പൊലീസ് കോടതിയെ അറിയിച്ചു. കേസിലെ രണ്ടാം പ്രതി സാം അഭിഷേക് മാത്രം നേരിട്ട് ഹാജരായപ്പോൾ മീര ഹാജരായില്ല.
അപകീർത്തികരമായ പരാമർശത്തിന്റെ പേരിൽ കഴിഞ്ഞവർഷം ഓഗസ്റ്റിൽ ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് കേസെടുത്ത് ഇരുവരെയും ആലപ്പുഴയി ലെ റിസോർട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കേസിൽ ഇരുവർക്കുമെ തിരെ ചെന്നെ പ്രിൻ സിപ്പൽ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.
ജഡ്ജി ഇവർക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഇന്നലെ കേസ് പരിഗണിച്ചപ്പോഴും സാം അഭിഷേക് മാത്രമാണു ഹാജരായത്. ഇതോടെയാണു മീര ഒളിവിലാണെന്നു പൊലീസ് കോടതിയെ അറിയിച്ചത്. അടുത്ത തവണ കേസ് പരിഗ ണിക്കും മുൻപേ നടിയെ കണ്ടത്തണമെന്ന് നിർദേശിച്ച കോടതി കേസ് സെപ്റ്റംബർ 14ലേക്കു മാറ്റി.
കോളജ് വിദ്യാർഥിനികൾക്ക് ധനസഹായം: ഉദ്ഘാടനത്തിന് കേജരിവാളെത്തും
ചെന്നൈ • കോളജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ മുഖ്യാതിഥിയാകുമെന്നു റിപ്പോർട്ട്. ദേശീയ അധ്യാപകദിനമായ സെപ്റ്റംബർ 5ന് ചെന്നൈയിൽ പദ്ധതിയുടെ ഉദ്ഘാടനം നടക്കും.
ഡിഎംകെയുടെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട ഇനമായിരുന്നു വിദ്യാർഥിനികൾക്കുള്ള ധനസഹാ യം. ഒരു ലക്ഷത്തിനടുത്തു വിദ്യാർഥിനികളെ പദ്ധതിയുടെ ഗുണഭോക്താക്കളായി തിരഞ്ഞെടുത്തെന്ന് അധികൃതർ പറഞ്ഞു.