ചെന്നൈ: തമിഴ്നാട്ടില്‍ മൊബൈല്‍ ടവര്‍ മോഷ്ടിച്ച് 6.40 ലക്ഷം രൂപയ്ക്ക് ആക്രിക്കടയില്‍ വിറ്റ സംഭവത്തില്‍ മൂന്നംഗ സംഘം പൊലീസ് പിടിയില്‍. കൂടുതല്‍ പേര്‍ മോഷണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് കരുതുന്നതിനാല്‍ അന്വേഷണം തുടരുകയാണെന്ന് വിരുദുനഗര്‍ പൊലീസ് പറഞ്ഞു. സേലം ജില്ലയിലെ വാഴപ്പാടിയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.
ടവര്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ചുമതലയുള്ളയാളോട് സ്വകാര്യ മൊബൈല്‍ കമ്ബനിയുടെ പ്രതിനിധികളാണെന്ന വ്യാജേനയാണ് ഇവര്‍ പെരുമാറിയത്. തുടര്‍ന്ന്, വ്യാജ രേഖകള്‍ ഹാജരാക്കിയ ശേഷം ടവര്‍ തകര്‍ക്കുകയായിരുന്നു. ടവര്‍ പരിപാലിക്കുന്ന ഒരു സ്വകാര്യ കമ്ബനിയിലെ ജീവനക്കാര്‍ മോഷണം ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ വിവരമറിയിച്ചു.

പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, 2000ല്‍ സുബ്രഹ്മണ്യം എന്നയാളുടെ സ്ഥലത്താണ് എയര്‍സെല്‍ കമ്ബനി ടവര്‍ പണിതത്. ഇൗറോഡിലെ വാഴപ്പാടിയിലുള്ള സുബ്രഹ്മണ്യന്റെ ഇൗ സ്ഥലം മറ്റൊരാള്‍ പരിപാലിച്ചു വരികയായിരുന്നു. 2017 വരെ എയര്‍സെല്‍ കമ്ബനി സ്ഥല ഉടമക്ക് വാടകയും നല്‍കിയിരുന്നു. അതിനുശേഷം ജി.ടി.എല്‍ എന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പ് ടവര്‍ സ്വന്തമാക്കി. 2019 വരെ ഇവര്‍ വാടകയും അടച്ചു.
എയര്‍സെല്ലിലെ മുന്‍ ജീവനക്കാരനായ ഷണ്‍മുഖമാണ് പദ്ധതിയുടെ സൂത്രധാരനെന്ന് പൊലീസ് ഇന്‍സ്പെക്ടര്‍ ശങ്കര്‍ പറഞ്ഞു. രണ്ട് ദിവസംകൊണ്ടാണ് സംഘം ടവര്‍ പൊളിച്ച് കഷ്ണങ്ങളാക്കി ട്രക്കില്‍ കടത്തിയത്. ഒരു മാസത്തോളമെടുത്താണ് ഇവര്‍ മോഷണം ആസൂത്രണം ചെയ്തതെന്നും ഇന്‍സ്പെക്ടര്‍ വ്യക്തമാക്കി.
ആമസോണ്‍ പ്രൈം മെമ്ബര്‍, നെറ്റ്ഫ്ലിക്സില്‍ അക്കൗണ്ട് മാനേജര്‍; ഈ ലിങ്ക്ഡിന്‍ പ്രൊഫൈലില്‍ ഞെട്ടി സോഷ്യല്‍ മീഡിയ
ഒരു ജോലി കണ്ടെത്തുന്നതിനേക്കാള്‍ പ്രയാസകരമായ കാര്യമാണ് ലിങ്ക്ഡിന്നില്‍ ഒരു പ്രൊഫൈലുണ്ടാക്കി തൊഴില്‍ദാതാക്കളുടെ ശ്രദ്ധപിടിച്ചുപറ്റുന്നത്.
ലിങ്ക്ഡിന്നില്‍ അക്കൗണ്ടുണ്ടാക്കുമ്ബോള്‍ ചെറുതും വലുതുമായ യോഗ്യതകള്‍ എല്ലാവരും ചേര്‍ക്കാറുണ്ട്. എന്നാല്‍, ലെന്‍ മാര്‍കിഡന്‍ എന്ന അമേരിക്കന്‍ പൗരന്റെ പ്രൊഫൈല്‍ കണ്ടാല്‍ ആരും ആദ്യമൊന്ന് ഞെട്ടും.
ഒറ്റനോട്ടത്തില്‍ ലെന്നിന്റേത് ഒരു സാധാരണ പ്രൈാഫൈലാണ്. പോഡിയ എന്ന കമ്ബനിയില്‍ ചീഫ് മാര്‍ക്കറ്റിങ് ഓഫീസറായാണ് ലെന്‍ ജോലി ചെയ്യുന്നതെന്ന് പ്രൊഫൈലില്‍ നിന്നും മനസിലാക്കാം. എന്നാല്‍, ലെന്‍ തന്റെ പരിചയ സമ്ബത്തിനെ കുറിച്ച് പറയുന്ന സെക്ഷനാവും എല്ലാവരേയും ഞെട്ടിക്കുക.
2004 മുതല്‍ ഇതുവരെ ഫേസ്ബുക്കില്‍ പരസ്യങ്ങളുടെ ലക്ഷ്യം പൂര്‍ത്തികരിക്കാനായി ജോലി ചെയ്തുവെന്നാണ് ലെന്‍ പറയുന്നത്. ആമസോണ്‍ പ്രൈം മെമ്ബറായും കുടുംബാംഗങ്ങള്‍ക്ക് ആപ്പിള്‍ ഫോണുകള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്ന കമ്ബനിയുടെ സര്‍ട്ടിഫിക്കറ്റില്ലാത്ത വിദഗ്ധനാണെന്നും ലെന്‍ പറയുന്നു.
നെറ്റ്ഫ്ലിക്സില്‍ അക്കൗണ്ട് മാനേജറായ താന്‍ അഞ്ച് അക്കൗണ്ടുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അഞ്ച് കുടുംബാംഗങ്ങള്‍ക്കായി ഷെയര്‍ ചെയ്യുന്നുവെന്ന് ലെന്‍ പറയുന്നു. ആമസോണില്‍ തുടങ്ങി ഗൂഗ്ള്‍ വരെ നിത്യജീവിതത്തില്‍ ആപുകള്‍ ഉപയോഗിക്കുന്നത് വരെ ജോലിക്കുള്ള പരിചയസമ്ബത്തായാണ് ലെന്‍ അവതരിപ്പിക്കുന്നത്.