ചെന്നൈ:ദേശീയ മോട്ടർ സ്പോർട് റേസിങ് താരം അലീഷ അബ്ദുല്ല ബിജെപിയിൽ ചേർന്നു. ഇന്ത്യയുടെ ആദ്യ വനിതാ ദേശീയ റേസിങ് ചാംപ്യനായ അലീഷ ബിജെപി പ്രസിഡന്റ് കെ.അണ്ണാമലൈയുടെ സാന്നിധ്യത്തിലാണു പാർട്ടിയിൽ ചേർന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി കായിക മേഖലയ്ക്കു നൽകുന്ന പ്രോത്സാഹനത്തിൽ നിന്നു പ്രചോദന മുൾക്കൊണ്ടാണ് അലീഷ ബിജെപിയിൽ ചേർന്നതെന്ന് അണ്ണാമലൈ പറഞ്ഞു. അണ്ണാമലൈയും കായിക, നൈപുണ്യ വികസന സെൽ പ്രസിഡന്റ് അമർ പ്രസാദ് റെഡ്ഡിയും നൽകുന്ന അംഗീകാ രവും ബഹുമാനവും മൂലമാണ് തീരുമാനമെന്ന് അലീഷ അബ്ദുല്ല പറഞ്ഞു.
പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ കബഡി ലീഗുമായി ബിജെപി
ചെന്നൈ • പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി തമിഴ്നാട് ബി ജെപി ‘മോദി കബഡി ലീഗ് കപ്പ് നടത്തും.മോദിയുടെ ജന്മദിനമായ 17നു ടൂർണമെന്റ് ആരംഭിക്കും. 30ന് മധുരയിൽ ഫൈനൽ നടക്കും. ദേശീയ താരങ്ങൾ ഉൾപ്പെടെ പറഞ്ഞു. 60,000ൽ ഏറെ പേർ പങ്കെടുക്കുമെന്നും സംസ്ഥാനത്തെ 234 നിയോജക മണ്ഡലങ്ങളിലും മത്സരങ്ങൾ നടക്കുമെന്നും ട്രോഫി പുറത്തിറക്കി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ പറഞ്ഞു.
കായികത്തെയും യുവാക്കളെയും പ്രധാനമന്ത്രി സ്നേഹിക്കു ന്നതിനാലാണ് ടൂർണമെന്റ് നടത്തുന്നതെന്നും സ്പോർട്സ് ജീവിതത്തിന്റെ ഭാഗമാക്കണമെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് ഇതോടെ യാഥാർഥ്യമാകുമെന്നും പറഞ്ഞു.ഒന്നാം സ്ഥാനം നേടുന്നവർക്ക് 15 ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് 10 ലക്ഷവും മൂന്നും നാലും സ്ഥാനക്കാർക്ക് 5 ലക്ഷം വീതവും സമ്മാനമായി ലഭിക്കും.