ചെന്നൈ:മകളേക്കാൾ കൂടുതൽ മാർക്കു വാങ്ങിയ വിദ്യാർഥിയെ യുവതി വിഷം കൊടുത്തു കൊന്ന സംഭവത്തിൽ പുതുച്ചേരി ആരോഗ്യ വകുപ്പും അന്വേഷണത്തിന്.മരണകരമായ തോതിൽ വിഷം ഉള്ളിൽ ചെന്നതടക്കമുള്ള കാര്യങ്ങൾ വിശദമായി അന്വേഷിക്കാൻ ആരോഗ്യ വിദഗ്ധരുടെ 3 അംഗ സമിതിയെ നിയോഗിച്ചു. കാരയ്ക്കൽ നെഹ്റു നഗറിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി ബാലമണികനാണു മരിച്ചത്.
സഹപാഠിയുടെ അമ്മയായ സഹായറാണി സുരക്ഷാ ജീവനകാരൻ വഴി വിഷം ചേർത്ത ജുസ് പാക്കറ്റ് ബാലമണികണ്ഠനു നൽകുകയായിരുന്നു.ക്ലാസ് കഴിഞ്ഞു വീട്ടിലെത്തിയ ബാലമണികണ്ഠൻ ഛർദിച്ചു കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.സംഭവം സംബന്ധിച്ച് ആരോഗ്യ വിദഗ്ധരുടെ സമിതി വിശദമായ പരിശോധനകൾ നടത്തു മെന്ന് അധികൃതർ പറഞ്ഞു.