Home Featured തമിഴ്‌നാട്ടില്‍ സ്‌കൂളിന്റെ മറവില്‍ മതപരിവര്‍ത്തന റാക്കറ്റ്; പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ കണ്ടപാടെ അലറിക്കരഞ്ഞ് പെണ്‍കുട്ടികള്‍

തമിഴ്‌നാട്ടില്‍ സ്‌കൂളിന്റെ മറവില്‍ മതപരിവര്‍ത്തന റാക്കറ്റ്; പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ കണ്ടപാടെ അലറിക്കരഞ്ഞ് പെണ്‍കുട്ടികള്‍

by jameema shabeer

ചെന്നൈ : തമിഴ്‌നാട്ടില്‍ സ്‌കൂളിന്റെ മറവില്‍ മതപരിവര്‍ത്തന റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായി പരാതി. റോയാപ്പേട്ടിലെ സിഎസ്‌ഐ മോഹനന്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച്‌ മതം മാറ്റാന്‍ ശ്രമിച്ചതായാണ് വിവരം.

ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ദുരനുഭവമുണ്ടായത്. ഇവരുടെ പരാതിയില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ഹോസ്റ്റല്‍ സന്ദര്‍ശിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഹോസ്റ്റലില്‍ പഠിക്കുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് അതിക്രമം. ഹോസ്റ്റല്‍ വാര്‍ഡന്‍ ഇവരെ മതം മാറാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. അത് അനുസരിക്കാത്തവരെ മൃഗീയമായി ഉപദ്രവിക്കും. പൂട്ടിയിട്ട് മതംമാറ്റാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് പെണ്‍കുട്ടികള്‍ പരാതിയില്‍ പറഞ്ഞു.

വിദ്യാര്‍ത്ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷന്‍ പരിശോധന നടത്തിയത്. പരിശോധനയ്‌ക്കായി ഉദ്യോഗസ്ഥര്‍ ഹോസ്റ്റലില്‍ എത്തിയതോടെ കുട്ടികള്‍ അലറിക്കരയാന്‍ ആരംഭിച്ചു. പിന്നീടാണ് ഇത് രജിസ്‌ട്രേഷന്‍ പോലും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലാണെന്ന് വ്യക്തമായത്. ഹോസ്റ്റല്‍ മുഴുവന്‍ വൃത്തിഹീനമായി കിടക്കുകയായിരുന്നു. കട്ടിലുകള്‍ക്കരികില്‍ ബൈബിളും ചുമരില്‍ യേശു ക്രസ്തുവിന്റെ ചിത്രവും ഉണ്ടായിരുന്നു. പെണ്‍കുട്ടികളെ പൊട്ട് തൊടനോ, കമ്മലിനാടോ, പൂ ചൂടാനോ അനുവദിച്ചിരുന്നില്ല.

പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച്‌ ക്രിസ്ത്യന്‍ മതത്തിലേക്ക് മാറ്റാന്‍ ശ്രമിച്ച ചെയ്ത സ്‌കൂളിനെതിരെ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് ചീഫ് സെക്രട്ടറി വി ഇറൈ അന്‍ബുവിനും ഡിജിപിക്കും കമ്മീഷന്‍ കത്തെഴുതി.

You may also like

error: Content is protected !!
Join Our Whatsapp