Home Featured ചെന്നൈ : നേതാവിന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ ട്രെയിനിന് മുകളില്‍ കയറി കൊടി വീശി ; ഷോക്കേറ്റ് തെറിച്ച്‌ വീണ യുവാവ് മരിച്ചു

ചെന്നൈ : നേതാവിന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ ട്രെയിനിന് മുകളില്‍ കയറി കൊടി വീശി ; ഷോക്കേറ്റ് തെറിച്ച്‌ വീണ യുവാവ് മരിച്ചു

by jameema shabeer

ചെന്നൈ : ട്രെയിനിനു മുകളില്‍ കയറി കൊടി വീശിയ പാര്‍ട്ടി പ്രവര്‍ത്തകന് ദാരുണാന്ത്യം. ദളിത് നേതാവ് ഇമ്മാനുവല്‍ ശേഖരന്റെ 64-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച്‌ ട്രെയിനിന് മുകളില്‍ കയറി നിന്ന് കൊടി വീശിയ യുവാവാണ് മരിച്ചത്. കൊടി വീശുന്നതിനിടെ മുകേഷിന് വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നു.

സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിലാണ് മുകേഷ് കയറിയത്. ഇതിനിടെ ട്രെയിന്‍ പുറപ്പെട്ടു . പിന്നാലെയാണ് കൊടിവീശിയ യുവാവിന് വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റത് . പ്ലാറ്റ് ഫോമിലുള്ളവരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് യുവാവ് ട്രെയിനിന് മുകളില്‍ കയറിയത്. ഷോക്കേറ്റതിന് പിന്നാലെ മുകേഷ് ട്രെയിനില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് തെറിച്ച്‌ വീണു. ഗുരുതരമായി പൊള്ളലേറ്റ മുകേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അതേസമയം തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ഉള്‍പ്പെടെ നിരവധി രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍ പരമക്കുടിയിലെ ഇമ്മാനുവല്‍ ശേഖരന്റെ സ്മാരകം സന്ദര്‍ശിച്ച്‌ ആദരം അര്‍പ്പിച്ചു. നിലിവില്‍ ജില്ലയില്‍ 144 ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇമ്മാനുവല്‍ ശേഖരന്റെ ചരമ ദിവസ പൂജയും ഒക്ടോബര്‍ 30ന് പശുമ്ബൊന്‍ മുത്തുരാമലിംഗ തേവരുടെ ഗുരുപൂജയും കണക്കിലെടുത്താണ് 144 ഏര്‍പ്പെടുത്തിയിരിക്കുന്നത്.

You may also like

error: Content is protected !!
Join Our Whatsapp