ചെന്നൈ • പൊങ്കലിനു നാട്ടിലേക്കു പോകാൻ തയാറെടുക്കുന്ന വർക്കായി ട്രെയിൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ജനുവരി 11, 12, 13 തീയതികളിൽ യാത്ര ചെയ്യുന്നവർക്ക് ഇന്നു മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാം. പൊങ്കലിന്റെ തലേ ദിവസമായ ജനുവരി 14നുള്ള ടിക്കറ്റ് ബുക്കിങ് നാളെയും 15നു യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മറ്റന്നാളും ബുക്ക് ചെയ്യാം.
പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്ത് നാലു ദിവസം അവധി ആയതിനാൽ മലയാളികൾ അടക്കം ഒട്ടേറെ പേരാണ് ഈ ദിവസങ്ങളിൽ നാട്ടിലേക്കു പോകാറുള്ളത്. ട്രെയിൻ, ബസ് ടിക്കറ്റുകൾ നേരത്തേ വിറ്റുതീരാറുണ്ട്. പൊങ്കൽ ദിനങ്ങളോടനുബന്ധിച്ച് തമിഴ്നാട് സർക്കാർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അധിക ബസ് സർവീസുകൾ നട ത്താറുണ്ട്.
ആശുപത്രി ജീവനക്കാരുടെ അശ്രദ്ധ; മാറിപ്പോയ കുഞ്ഞുങ്ങളെ അമ്മമാര്‍ക്ക് ലഭിച്ചത് ജനിച്ച് 10 ദിവസത്തിന് ശേഷം
ആശുപത്രി ജീവനക്കാരുടെ അശ്രദ്ധമൂലം നവജാത ശിശുക്കള്‍ മാറിപ്പോയി. ജയ്പൂരിലെ മഹിളാ ചികിത്സാലയത്തിലായിരുന്നു സംഭവം.
ജനിച്ച് പത്ത് ദിവസത്തിന് ശേഷമാണ് നിഷയെന്നും രേഷ്മയെന്നും പേരുള്ള അമ്മമാര്‍ക്ക് മക്കളെ തിരികെ ലഭിച്ചത്. സെപ്റ്റംബര്‍ ഒന്നിന് ജനിച്ച ആണ്‍കുഞ്ഞും പെണ്‍കുഞ്ഞുമാണ് ഓപ്പറേഷന്‍ തിയറ്ററിലെ ജീവനക്കാരുടെ അശ്രദ്ധമൂലം മാറിപ്പോയത്. രേഷ്മയ്ക്കുണ്ടായ പെണ്‍കുഞ്ഞിനെ നിഷയ്ക്കും നിഷയുടെ ആണ്‍കുഞ്ഞിനെ രേഷ്മയ്ക്കും നല്‍കി.
തിയറ്ററിന് പുറത്തു കാത്തുനിന്ന ബന്ധുക്കളെയും കുഞ്ഞിനെ കാണിച്ചു. പതിവ് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി മൂന്ന് ദിവസത്തിന് ശേഷമാണ് ജീവനക്കാര്‍ക്ക് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഡിഎന്‍എ പരിശോധന നടത്താന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. കുഞ്ഞിന്റെ മഞ്ഞനിറം മാറാനായി ചികിത്സ വേണമെന്ന് പറഞ്ഞാണ് അമ്മമാരില്‍ നിന്ന് കുഞ്ഞിനെ തിരികെ വാങ്ങിയത്. ഡിഎന്‍എ പരിശോധനാ ഫലം വന്നതിന് ശേഷമാണ് കുഞ്ഞുങ്ങളെ യഥാര്‍ത്ഥ അമ്മമാര്‍ക്ക് തിരികെ നല്‍കിയത്. ആശുപത്രി ജീവനക്കാരുടെ അശ്രദ്ധയ്‌ക്കെതിരെ ബന്ധുക്കളും നാട്ടുകാരും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.