Home Featured മന്ത്രിയുടെ പ്രസംഗത്തിനിടെ വൈദ്യുതി മുടങ്ങി 2 ജീവനക്കാർക്ക് സ്ഥലംമാറ്റം

മന്ത്രിയുടെ പ്രസംഗത്തിനിടെ വൈദ്യുതി മുടങ്ങി 2 ജീവനക്കാർക്ക് സ്ഥലംമാറ്റം

ചെന്നൈ : മന്ത്രി ദുരൈ മുരുകന്റെ പ്രസംഗത്തിനിടെ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ 2 ജീവനക്കാരെ സ്ഥലം മാറ്റി. കാട്പാടിയിൽ സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യമായി സൈക്കിളുകൾ വിതരണം ചെയ്യുന്ന ചടങ്ങിനിടെയാണ് സംഭവം.

മുഖ്യാതിഥിയായിരുന്ന ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകൻ പ്രസംഗിക്കുന്നതിനിടെ വൈദ്യുതി നിലയ്ക്കുകയായിരുന്നു. മന്ത്രി പ്രസംഗം നിർത്തി വളരെ നേരം കാത്തു നിന്നിട്ടും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചില്ല. മന്ത്രി പോയതിനു പിന്നാലെയാണ് സ്ഥലം മാറ്റി വൈദ്യുത വകുപ്പ് ഉത്തരവ് ഇറങ്ങിയത്.

You may also like

error: Content is protected !!
Join Our Whatsapp