ചെന്നൈ: അണ്ണാ ഡി.എം.കെ മുന്‍മന്ത്രിമാരായ എസ്.പി. വേലുമണി, ഡോ. സി. വിജയഭാസ്ക്കര്‍ എന്നിവരുടെ വീടുകളിലും ഇവരുമായി ബന്ധപ്പെട്ട മറ്റു കേന്ദ്രങ്ങളിലും വിജിലന്‍സ് റെയ്ഡ്.ചൊവ്വാഴ്ച രാവിലെ മുതല്‍ 40ഓളം കേന്ദ്രങ്ങളിലായിരുന്നു മിന്നല്‍ പരിശോധന നടത്തിയത്. എല്‍.ഇ.ഡി തെരുവ് വിളക്കുകള്‍ സ്ഥാപിച്ചതിലും നിര്‍മാണ പദ്ധതികളുടെ ടെന്‍ഡറുകള്‍ അനുവദിച്ചതിലും സര്‍ക്കാറിന് 500 കോടിയുടെ നഷ്ടം വരുത്തിയതിന് തദ്ദേശമന്ത്രിയായിരുന്ന എസ്.പി. വേലുമണിക്കെതിരെ കേസെടുത്തിരുന്നു.
നിയമവിരുദ്ധമായി കരാറുകള്‍ അനുവദിച്ചതിനും വിവിധ പദ്ധതി നടത്തിപ്പില്‍ ക്രമക്കേട് നടത്തിയതിനുമാണ് ആരോഗ്യ മന്ത്രിയായിരുന്ന വിജയഭാസ്കറിനെതിരെ കേസെടുത്തിട്ടുള്ളത്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ റോഡ് തടയല്‍ സമരം നടത്തി. കോയമ്ബത്തൂരില്‍ ഏഴ് എം.എല്‍.എമാര്‍ ഉള്‍പ്പെടെ 200ഓളം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.