Home Featured തമിഴ്‌നാട്: വിവാഹ ദിവസം വധുവിനെക്കൊണ്ട് കരാര്‍ ഒപ്പിടീച്ച്‌ വരന്‍റെ സുഹൃത്തുക്കള്‍; നിബന്ധന കണ്ട് പൊട്ടിച്ചിരിച്ച്‌ യുവതി

തമിഴ്‌നാട്: വിവാഹ ദിവസം വധുവിനെക്കൊണ്ട് കരാര്‍ ഒപ്പിടീച്ച്‌ വരന്‍റെ സുഹൃത്തുക്കള്‍; നിബന്ധന കണ്ട് പൊട്ടിച്ചിരിച്ച്‌ യുവതി

by jameema shabeer

മധുര: വിവാഹത്തിനു മുന്‍പ് കരാറില്‍ ഒപ്പിടുന്നത് ഇപ്പോള്‍ പുതുമയുള്ള കാര്യമല്ല. പല ദമ്ബതികളും അങ്ങനെ ചെയ്യാറുണ്ട്. അത്തരത്തില്‍ തമിഴ്‌നാട്ടിലെ ഒരു വിവാഹത്തില്‍ നവവധു ഒപ്പിട്ട കരാറാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ചയാണ് തമിഴ്‌നാട്ടിലെ തേനിയിലെ ഒരു സ്വകാര്യ കോളേജിലെ പ്രൊഫസറായ ഹരിപ്രസാദും പൂജയും വിവാഹിതരായത്. വിവാഹച്ചടങ്ങിനിടെ ഹരിപ്രസാദിന്‍റെ സുഹൃത്തുക്കള്‍ 20 രൂപയുടെ സ്റ്റാമ്ബ് പേപ്പര്‍ കൊണ്ടുവന്ന് കരാര്‍ ഒപ്പിടാന്‍ വധു പൂജയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ സ്റ്റാമ്ബ് പേപ്പറിലെ കരാര്‍ വായിച്ച പൂജയ്ക്ക് ചിരി അടക്കാനായില്ല. ‘സൂപ്പര്‍ സ്റ്റാര്‍ ക്രിക്കറ്റ് ടീമിന് വേണ്ടി ശനി, ഞായര്‍ ദിവസങ്ങളില്‍ ക്രിക്കറ്റ് കളിക്കാന്‍ ഞാന്‍ ഹരിപ്രസാദിനെ ഇതിനാല്‍ അനുവദിയ്ക്കുന്നു , പൂജ എന്നതായിരുന്നു കരാര്‍.

നിറചിരിയോടെ പൂര്‍ണസമ്മതത്തോടെ പൂജ കരാര്‍ ഒപ്പിട്ടു. സൂപ്പര്‍ സ്റ്റാര്‍ ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റനാണ് ഹരിപ്രസാദ്. വിവാഹശേഷം ക്രിക്കറ്റ് കളിക്കുന്നതില്‍ ഹരിപ്രസാദിന് തടസ്സങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനാണ്, അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ ഈ വിചിത്രമായ കരാറുമായി എത്തിയത്.ദമ്ബതികള്‍ ഒപ്പിട്ട കരാറും സുഹൃത്തുക്കള്‍ക്കുമൊപ്പം ചിത്രങ്ങളും ഇതിനോടകം വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്.

You may also like

error: Content is protected !!
Join Our Whatsapp