ചെന്നൈ • തെരുവുനായ നിയന്ത്രണവും വന്ധ്യംകരണവും ഫലപ്രദമായി നടപ്പാക്കാൻ കോർപറേഷൻ. 2018 ലെ സെൻസസ് പ്രകാരം ചെന്നൈയിൽ ഏകദേശം 57,366 തെരുവ് നായ്ക്കൾ ഉണ്ടായിരുന്നു.നിലവിൽ ലോയ്ഡ്സ് കോളനി, പുലയൻ തോപ്പ്, കണ്ണംപേട്ട എന്നിവിടങ്ങളിലായി 3 ആനിമൽ ബെർത്ത് കൺട്രോൾ സെന്ററുകളുണ്ട്. ഇതുകൂടാതെ പുതിയ 2 സംരക്ഷണ കേന്ദ്രങ്ങൾ കൂടി വരും. നിലവിൽ നായ്ക്കളെ പിടിക്കാൻ 16 പ്രത്യേക വാഹനങ്ങൾ ഉണ്ട്. ഓരോന്നിലും അഞ്ചോളം തൊഴിലാളികളുമുണ്ട്.
തൊഴിലാളികൾ നായയെ പിടിക്കുന്ന നടപടിക്രമം പാലിക്കണമെന്നും നായ്ക്കളെ പിടിക്കാൻ വല മാത്രം ഉപയോഗിക്കണമെന്നും കയറുകളോ നായ്ക്കൾക്ക് ഹാനികരമായ മറ്റ് വസ്തുക്കളോ ഉപയോഗിക്കരുതെന്നും കോർപറേഷൻ കമ്മിഷണർ ഗഗൻദീപ് സിങ് ബേദി നിർദേശിച്ചു.
നായ്ക്കളെ കൊണ്ടുപോകുന്ന വാഹനങ്ങൾ സമയാസമയങ്ങളിൽ അണുവിമുക്തമാക്കണം. ജീവനക്കാർ സംരക്ഷണ വസ്ത്രങ്ങൾ ധരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. നായ്ക്കളെ എബിസിയിൽ (ആനിമൽ ബർത്ത് കൺട്രോൾ സെന്ററുകൾ കൊണ്ടുപോയിക്കഴിഞ്ഞാൽ, മൃഗഡോക്ടർമാർ – ആരോഗ്യം പരിശോധിച്ച് ശസ്ത്രക്രിയ നടത്തണമോ എന്ന് തീരുമാനിക്കും. കണക്കുകൾ പ്രകാരം 2022-23 വരെ ഏകദേശം 7,018 തെരുവ് നായ്ക്കളെ വന്ധ്യംകരിച്ചിട്ടുണ്ടെന്നും യോഗത്തിൽ അറിയിച്ചു.