ചെന്നൈ • വഴിവിട്ട രീതിയിൽ വായ്പ അനുവദിച്ച് ബാങ്കിന് 39.18 കോടി രൂപ നഷ്ടമുണ്ടാക്കിയതിന് ഇന്ത്യൻ ബാങ്കിന്റെ മുൻ ജനറൽ മാനേജർ ഉൾപ്പെടെ 4 മുൻ ഉന്നത ഉദ്യോഗസ്ഥർക്ക് ചെന്നൈയിലെ സിബിഐ പ്രത്യേക കോടതി 3 വർഷം തടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ചു.
ചീഫ് മാനേജരായിരുന്ന അസീസ്, സീനിയർ മാനേജരാ യിരുന്ന ജി.വി.ശ്രീനിവാസൻ, സീ നിയർ മാനേജരായിരുന്ന മുത്ത , ജനറൽ മാനേജരായിരുന്ന എസ്.അരുണാചലം എന്നിവരാണ് പ്രധാന പ്രതികൾ.കിരൺ ഓവർസീസ് ലിമിറ്റഡ് എന്ന സ്ഥാപനവും അതിന്റെ ഡയറക്ടർമാരും ഉൾപ്പെടെയുള്ള വർ കേസിൽ പ്രതികളാണ്.സ്ഥാപന ഉടമകളായ രജീവ് ബത്രയ്ക്കും ഭാര്യ കിരൺ ബത്രയ്ക്കും 37 മാസം കഠിന തടവും 10,000 രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്.ഇന്ത്യൻ ബാങ്കിലെ ഉദ്യോഗ സ്ഥരുടെ പിന്തുണയോടെ വ്യാജരേഖ ചമച്ചെന്നും ഇത് അടിസ്ഥാനമാക്കി വായ്പ അനുവദിച്ചെന്നുമാണു കേസ്.