ചെന്നൈ:സഹ നടിയായും ജൂനിയർ ആർട്ടിസ്റ്റായും തമിഴ് സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിരുന്ന യുവതിയെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. എ.ദീപ എന്ന പൗളിൻ ജെസീക്കയാണ് (29) വിരുഗംപാക്കത്തെ വസതിയിൽ മരിച്ചത്.ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങളിൽ ദീപ അസ്വസ്ഥയായിരുന്നതായി പൊലീസ് പറഞ്ഞു.
വിരുഗംപാക്കത്തെ വീട്ടിൽ ഇവർ തനിച്ചായിരുന്നു താമസിച്ചിരുന്നത്.ശനിയാഴ്ച ഉച്ചയ്ക്കു ശേഷം ദീപയുടെ വീട്ടിലെത്തിയ സുഹൃത്താണു നടിയെ മരിച്ചനിലയിൽ കണ്ടത്തിയത്. അസ്വാഭാവിക മരണത്തിനു കേസെടുത്ത വിരുഗംപാക്കം പൊലീസ് അന്വേഷണം ആരംഭിച്ചു.