ചെന്നൈ: വൈറല്‍ ആകാന്‍ സൂപ്പര്‍ ബൈക്ക് അമിത വേഗത്തില്‍ ഓടിച്ച യൂട്യൂബര്‍ക്കെതിരെ കേസ്. പ്രമുഖ യൂട്യൂബറും തമിഴ്‌നാട് സ്വദേശിയുമായ വ്‌ളോഗര്‍ ടിടിഎഫ് വാസനെതിരെയാണ് കേസ് എടുത്തത്. വൈറല്‍ ആകുന്നതിന് വേണ്ടി 130 കിലോ മീറ്റര്‍ സ്പീഡിലാണ് ഇയാള്‍ തിരക്കേറിയ റോഡിലൂടെ വാഹനം ഓടിച്ചത്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. വ്‌ളോഗറായ ജി.പി മുത്തുവെന്ന മറ്റൊരു വ്‌ളോഗര്‍ക്കൊപ്പമായിരുന്നു വാസന്‍ ബൈക്കില്‍ ചീറിപ്പാഞ്ഞത്. സംഭവത്തില്‍ മറ്റ് വാഹന യാത്രികര്‍ നല്‍കിയ പരാതിയിലാണ് വാസനെതിരെ കേസ് എടുത്തിരിക്കുന്നത്.
കോയമ്ബത്തൂര്‍ നഗരത്തിലൂടെയായിരുന്നു വ്‌ളോഗറുടെ അഭ്യാസ പ്രകടനം. മുത്തുവിനെ പുറകിലിരുത്തിയായിരുന്നു വാസന്‍ അമിത വേഗതയില്‍ വാഹനം ഓടിച്ചത്. അമിത വേഗത്തെ തുടര്‍ന്ന് മുത്തു ഭയന്ന് നിലവിളിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. വാഹനം ഓടിക്കുന്നതിനിടെ വാസന്‍ ആരെയോ വീഡിയോ കോളും ചെയ്യുന്നുണ്ട്.
അതേസമയം സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മറ്റുള്ളവര്‍ക്ക് അപകടമുണ്ടാക്കുന്ന രീതിയില്‍ വാഹനം ഓടിച്ചതില്‍ രൂക്ഷ വിമര്‍ശനമാണ് യൂട്യൂബര്‍ക്കെതിരെ ഉയരുന്നത്.