ലൈംഗിക ബന്ധത്തിന് ശേഷം പണം നല്‍കാത്തതിനെ തുടര്‍ന്ന് യുവാവിനെ തല്ലിക്കൊന്ന് ട്രാന്‍സ്ജെന്‍ഡര്‍. ഈ മാസം ആറിന് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ കെ.കെ. നഗറിലായിരുന്നു സംഭവം. പൂനം പാളയം സ്വദേശി 28കാരന് കെ. ഭാസ്കറാണ് കൊല്ലപ്പെട്ടത്. കേസില്‍ 35കാരി വൈഷ്ണവിയെ പൊലീസ് അറസ്റ്റ് ചെയ്തു
ബെംഗളൂരുവിലേക്ക് കടന്ന വൈഷ്ണവിയെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. രോഗിയായ അമ്മയെ കാണാനാണ് ബെംഗളൂരുവില്‍ താമസിക്കുന്ന വൈഷ്ണവി തമിഴ്നാട്ടില്‍ എത്തിയത്. പണം തികയാതെ വന്നതോടെയാണ് ഇവര്‍ ലൈംഗിക തൊഴിലിന് ഇറങ്ങിയത്.
എന്നാല്‍ ലൈംഗിക ബന്ധത്തിന് ശേഷം പണം നല്കാന് യുവാവ് തയാറായില്ല. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. പിന്നാലെ കയ്യില്‍ കിട്ടിയ മരകഷ്ണം എടുത്ത് യുവാവിന്റെ തലയില്‍ അടിക്കുകയായിരുന്നു. അടിയേറ്റ യുവാവ് അപ്പോള്‍ തന്നെ മരിച്ചു.