Home Featured ചെന്നൈ :പ്ലൈവുഡ് കടയ്‌ക്ക് നേരെ പെട്രോള്‍ ബോംബെറിഞ്ഞു; പ്രദേശത്ത് സംഘര്‍ഷാവസ്ഥ

ചെന്നൈ :പ്ലൈവുഡ് കടയ്‌ക്ക് നേരെ പെട്രോള്‍ ബോംബെറിഞ്ഞു; പ്രദേശത്ത് സംഘര്‍ഷാവസ്ഥ

by jameema shabeer

ചെന്നൈ : പ്ലൈവുഡ് കടയ്‌ക്ക് നേരെ അജ്ഞാതര്‍ ബോംബെറിഞ്ഞു(petrol bomb). കടയില്‍ സൂക്ഷിച്ചിരുന്ന ഏതാനും പ്ലൈവുഡ് കഷ്ണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
സംഭവം പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്.

മേട്ടുപ്പാളയത്തുനിന്ന് കോയമ്ബത്തൂരിലേക്കുള്ള പ്രധാന പാതയ്‌ക്കടുത്താണ് സംഭവം നടന്നത്. കോയമ്ബത്തൂര്‍ സ്വദേശികളായ മദന്‍ കുമാര്‍ , സച്ചിന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് അജ്ഞാതര്‍ പെട്രോള്‍ ബോംബെറിഞ്ഞത്. കടയുടെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു.

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല . കടയില്‍ സൂക്ഷിച്ചിരുന്ന ഏതാനും പ്ലൈവുഡ് കഷ്ണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. രാവിലെ കടയില്‍ എത്തിയ ജീവനക്കാരാണ് പുറകിലെ ജനല്‍ ചില്ലുകള്‍ തകര്‍ന്നത് ശ്രദ്ധിച്ചത്. ഇവര്‍ അകത്തു കടന്നപ്പോഴാണ് അക്രമികള്‍ പെട്രോള്‍ ബോംബ് എറിഞ്ഞത് കാണുന്നത്(petrol bomb).

പിന്നാലെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പ്രധാന പാതയ്‌ക്ക് അരികലെ കടയില്‍ നടന്ന ബോംബെറ് നിലവില്‍ കോയമ്ബത്തൂരില്‍ ഏറെ ആശങ്ക ഉയര്‍ത്തുകയാണ്. ഇതിന് പുറമെ കോയമ്ബത്തൂരില്‍ ബിജെപി ഓഫീസിന് നേരെയും ബോംബെറ് ഉണ്ടായിരുന്നു. ബൈക്കില്‍ എത്തിയ വ്യക്തിയാണ് ബോംബ് എറിഞ്ഞത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് സംശയാസ്പദമായ ഒരാളെ കണ്ടിരുന്നു എന്ന് നാട്ടുകാരും വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our Whatsapp