Home Featured ചെന്നൈ:റെയിൽവേ സ്റ്റേഷനുകളിൽ ഐആർസിടിസി വൈഫൈ

ചെന്നൈ:റെയിൽവേ സ്റ്റേഷനുകളിൽ ഐആർസിടിസി വൈഫൈ

നഗരത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഐആർസിടിസിയുടെ റെയിൽ വയർ വൈഫൈ ലഭ്യമാണ്. സെൻടൽ, എമുർ, ബീച്ച്, മാമ്പലം, താംബരം, തിരുവള്ളൂർ സ്റ്റേഷനുകളിൽ റെയിൽവയർ വഴിയുള്ള ഇന്റർനെറ്റ് കണക്ഷൻ സൗജന്യമായി ലഭിക്കും.മെട്രോ സ്റ്റേഷനുകളിൽ വൈഫൈ ഏർപ്പെടുത്താനുള്ള പദ്ധതി ഉടൻ പൂർത്തിയാകുമെന്നാണ് കരുതപ്പെടുന്നത്. മെട്രോ റെയിലിന്റെ ഭൂഗർഭ പാതയിൽ മൊബൈൽ നെറ്റ്വർക്കുകൾ ലഭിക്കാത്തത് യാത്രക്കാർക്ക് വലിയ അസൗകര്യമാകുന്നുണ്ട്.

സൗജന്യ വൈഫൈ പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങൾ 2020ൽ ആരംഭിച്ചതാണെങ്കിലും കോവിഡ് വ്യാപനത്തെ തുടർന്ന് പാതി വഴിയിൽ മുടങ്ങുകയായിരുന്നു. കോവിഡ് നിയന്ത്രണ വിധേയമാകുകയും യാത്രക്കാരുടെ എണ്ണം പൂർവസ്ഥിതിയിലേക്ക് ഉയരുകയും ചെയ്തതോടെ നെറ്റ്വർക്കിനായുള്ള ആവശ്യം ശക്തമായിട്ടുണ്ട്.24 കിലോമീറ്റർ നീളുന്ന ഭൂഗർഭ പാതയിൽ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങളുടെ കാലതാമസമാണ് മെട്രോയിൽ വൈഫൈ, ഫോൺ സേവനങ്ങൾ ഏർപ്പെടുത്തുന്നത് വൈകാൻ കാരണമെന്ന് അധികൃതർ പറഞ്ഞു.

You may also like

error: Content is protected !!
Join Our Whatsapp