ചെന്നൈ: സഹോദരനുമൊത്ത് കളിക്കുന്നതിനിടെ കഴുത്തില്‍ കയറുകുരുങ്ങി 11 വയസ്സുകാരനു ദാരുണാന്ത്യം. ചെന്നൈ, പുഴലില്‍ കാമരാജ് നഗറില്‍ താമസിക്കുന്ന ജെ.കാര്‍ത്തികാണ് മരിച്ചത്. സിനിമയിലും ടി.വി.യിലും കാണാറുള്ള ആത്മഹത്യാരംഗം അനുകരിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. അമ്മ അമുദ ജോലിക്കുപോയ സമയത്ത് ചേട്ടന് രാംശരണുമൊത്ത് കളിക്കുന്നതിനിടെയായിരുന്നു അപകടം. മുറിയില്‍ കയറി വാതിലടച്ച കാര്‍ത്തിക് സ്റ്റൂളിനുമുകളില്‍ കയറിനിന്ന് ഫാനില്‍ കെട്ടിയ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ ചുറ്റുകയായിരുന്നു.
അബദ്ധത്തില്‍ കാല്‍വഴുതി സ്റ്റൂള് മറിഞ്ഞപ്പോള്‍ കയര്‍ കഴുത്തില്‍ മുറുകി. ജനലിലൂടെ ഇത് കണ്ടുനില്‍ക്കുകയായിരുന്ന രാംശരണിന് വാതില്‍ തുറക്കാനായില്ല. അയല്‍വാസികളെ വിളിച്ചുവരുത്തി വാതില്‍ പൊളിച്ച് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഭര്‍ത്താവ് ജയരാമന്റെ മരണശേഷം അമുദ ജോലിചെയ്താണ് മക്കളെ വളര്‍ത്തിയിരുന്നത്. അമ്മയും മക്കളും രണ്ടുമാസം മുമ്ബാണ് പുതുതായിപണിത വീട്ടിലേക്ക് താമസംമാറിയത്.