ചെന്നൈ : കുട്ടികളിൽ പനി അടക്കമുള്ള രോഗങ്ങൾ ശക്തമാകുമ്പോൾ പ്രതിരോധ കുത്തിവയ്പിന് ആവശ്യമായ മരുന്നുകളുടെ ക്ഷാമം രൂക്ഷമാകുന്നതായി ആരോഗ്യ പ്രവർത്തകർ.
ന്യുമോണിയ അടക്കമുള്ള രോഗങ്ങൾ വ്യാപകമായ തമിഴ്നാട്ടിൽ ഇതു തടയാൻ കുട്ടികൾക്കു നൽകുന്ന ന്യൂമോകോക്കൽ വാക്സീൻ ആവശ്യത്തിനു ലഭ്യമല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
പ്രതിവർഷം 30,53,000 വാക്സിൻ ഡോസുകളാണ് ആവശ്യമുള്ളത്. എന്നാൽ
ഈ വർ ഷം ഇതുവരെ 6 ലക്ഷം ഡോസ് വാക്സിനുകൾ മാത്രമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം തമിഴ്നാടിനു നൽകിയത്. കൂടുതൽ വാക്സിൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രാലയത്തിനു കത്തയച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു.