ചെന്നൈ • ഓൺലൈൻ ഗെയിമുകൾ നിരോധിക്കുമ്പോൾ അവ വ്യത്യസ്ത പേരുകളിൽ വീണ്ടും വരുന്നതിനാൽ സമ്പൂർണ നിരോധനം അസാധ്യമാണെന്നു മദ്രാസ് ഹൈക്കോടതി നിരീക്ഷണം. പുതിയ തലമുറയിൽ പലരും മൊബൈൽ ഭ്രാന്തിലാണ്. ഓൺലൈൻ ഗെയിമുകൾ നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും വ്യത്യസ്ത പേരുകളിൽ വരുന്നു.
ഫ്രീ ഫയർ ഗെയിമുകൾ കുട്ടികൾക്ക് അക്രമത്തിന് പ്രേരണ നൽകുകയാണെന്നും ജസ്റ്റിസുമാരായ ആർ.മഹാദേവൻ, ജെ.സത്യനാരായണ പ്രസാദ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.നാഗർകോവിൽ സ്വദേശിനിയായ കോളജ് വിദ്യാർഥിനിയെ കാണാതായ കേസിന്റെ വിചാരണയ്ക്കിടെയാണു ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ.