ചെന്നൈ • റെഡ്ഹിൽസ് കേരള സമാജത്തിന്റെ ഓണാഘോഷത്തിൽ പ്രസിഡന്റ് പി.ഉണ്ണി ഷ്ണൻ അധ്യക്ഷനായി.ജനറൽ സെക്രട്ടറി ടി.രാധാകൃഷ്ണൻ, എയ്മ ദേശീയ ജനറൽ സെക്രട്ടറി പി.എൻ.ശ്രീകുമാർ, സിടിഎംഎ ജനറൽ സെക്രട്ടറി എം.പി.അൻവർ, ആശയം ജനറൽ സെക്രട്ടറി പി.എ.സുരേഷ് മലയാളം മിഷൻ തമിഴ്നാട് ഘടകം കൺവീനർ പി ആർ സ്മിത, ദേവരാജ് മാരാർ, പാടി എൻഎസ്എസ് ചെയർമാൻ ഇ. രാജേന്ദ്രൻ, സമാജം ഉപദേഷ്ടാക്കളായ പി.വാസു നായർ, എ.വി എൻ.ദേവൻ, വി.എ.ഗംഗാധരൻ, ട്രഷറർ ജി.ഒ.ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു.10, 12 ക്ലാസുകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്ക് പുരസ്കാരങ്ങൾ നൽകി.
പൂക്കളമത്സരം, വടംവലി തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി.വൈസ് പ്രസിഡന്റ് എസ്.ജയപ്രകാശ്, ജോ. സെക്രട്ടറിമാരായ ഒ.സുരേഷ്, യു.സി.ഷാജി, ആഘോഷ കമ്മിറ്റി അംഗങ്ങളായ ബി.വി.ഗോപി, ആർ.സജീവ് കുമാർ, വി.കെ.സുരേഷ്, വി.രാമചന്ദ്രൻ, ടി.അനിൽകുമാർ, വി.വാസുദേവൻ, എസ്.ബാലൻ, കെ.രാജൻ, സി.ഗോപി, ടി.പി.പ്രസാദ് എന്നിവർ നേതൃത്വം നൽകി.