Home Featured തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാരെ നിയമിക്കാന്‍ ശ്രമം; ഇടപെട്ട് സുപ്രീം കോടതി

തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാരെ നിയമിക്കാന്‍ ശ്രമം; ഇടപെട്ട് സുപ്രീം കോടതി

by jameema shabeer

ന്യൂഡല്‍ഹി: ക്ഷേത്ര ഭരണത്തില്‍ കൈകടത്തി സര്‍ക്കാര്‍ ജീവനക്കാരെ നിയമിക്കാന്‍ ശ്രമിച്ച തമിഴ്‌നാട് സര്‍ക്കാരിന് തിരിച്ചടി.

ക്ഷേത്രത്തില്‍ സര്‍ക്കാര്‍ ജീവനക്കാരെ നിയമിക്കുന്നു എന്ന ഹര്‍ജിയിയെ തുടര്‍ന്ന് സുപ്രീം കോടതി നോട്ടീസ് അയയ്‌ക്കുകയായിരുന്നു. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് തമിഴ്‌നാട് സര്‍ക്കാരിനോടും ഹിന്ദു റിലീജിയന്‍സ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് കമ്മീഷണറോടും ആറാഴ്‌ച്ചക്കകം മറുപടി നല്‍കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

തമിഴ്‌നാട്ടില്‍ ട്രസ്റ്റിമാരെ നിയമിക്കാത്ത ക്ഷേത്രങ്ങളുടെ എണ്ണമെടുത്ത് സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സി എസ് വൈദ്യനാഥന്‍ പറഞ്ഞു. 1959ലെ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ആക്‌ട് അനുസരിക്കാതെയാണ് ക്ഷേത്രഭരണം നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി ടി എന്‍ രമേശ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

സംസ്ഥാന സര്‍ക്കാര്‍ ക്ഷേത്രങ്ങളില്‍ കൈകടത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം സംഭവം ഉണ്ടായിരിക്കുന്നത്. ക്ഷേത്രങ്ങളില്‍ ഇതുവരെയായിട്ടും ട്രസ്റ്റിമാരെ നിയമിച്ചിട്ടില്ല. കമ്മീഷണറും സര്‍ക്കാരും ചേര്‍ന്ന് ക്ഷേത്ര തസ്തികകളില്‍ നിയമനങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു. ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ആക്‌ട് പ്രകാരം തസ്തികകളില്‍ താല്‍ക്കാലിക നിയമനങ്ങള്‍ നടത്താനുള്ള അധികാരം ട്രസ്റ്റിക്ക് മാത്രമാണ് ഉണ്ടാവുക.

1959ലെ നിയമപ്രകാരം സംസ്ഥാനത്ത് 19,000 പാരമ്ബര്യേതര ക്ഷേത്രങ്ങളുണ്ട്. ഇവിടെയെല്ലാം ട്രസ്റ്റികളുമുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇവിടെ നിന്നും പറഞ്ഞു വിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്നും ശമ്ബളവും, അലവന്‍സും, പെര്‍ക്വിസിറ്റുകളും ക്ഷേത്ര ഫണ്ടില്‍ നിന്നും നല്‍കണം. തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

You may also like

error: Content is protected !!
Join Our Whatsapp