ചെന്നൈ: വഴക്കിനെത്തുടര്‍ന്ന് രണ്ടാംഭാര്യയെ യുവാവ് ഷോക്കടിപ്പിച്ചുകൊന്നു. ചെന്നൈ വണ്ണാര്പ്പേട്ട കത്തിവാക്കത്തു താമസിക്കുന്ന കാട്പാടി സ്വദേശി ഷാജഹാനാ(48)ണ് ഭാര്യ ഹസീന ബീഗ(37)ത്തെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഷാജഹാനെ പോലീസ് അറസ്റ്റുചെയ്തു.
തുകല്‍ബാഗ് നിര്‍മിക്കുന്ന കടയില്‍ ജോലി ചെയ്യുകയായിരുന്നു ഷാജഹാന്. ആദ്യഭാര്യ മരിച്ചതിനെത്തുടര്‍ന്നാണ് ഹസീന ബീഗത്തെ വിവാഹം കഴിച്ചത്. കഴിഞ്ഞദിവസം ഭാര്യ കിടപ്പുമുറിയില്‍ മരിച്ചതായി ഷാജഹാന് ഹസീന ബീഗത്തിന്റെ രക്ഷിതാക്കളെ ഫോണില്‍ അറിയിച്ചു. എന്നാല്‍ മരണത്തില്‍ ഹസീനാബീഗത്തിന്റെ അമ്മ ഷാബിറ ബീഗത്തിന് സംശയം തോന്നി വണ്ണാര്‍പേട്ട് പോലീസില്‍ പരാതിനല്‍കി.
സ്റ്റാന്‍ലി ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തില്‍ വൈദ്യുതാഘാതമേറ്റാണ് മരണമെന്നായിരുന്നു റിപ്പോര്‍ട്ടുവന്നത്. തുടര്‍ന്ന് ഷാജഹാനെ സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തു. സംഭവദിവസം രാത്രി ഭാര്യയുമായി വഴക്കുണ്ടാക്കി. തുടര്‍ന്ന് ഹസീന ബീഗത്തിന്റെ മുഖത്ത് തലയണ അമര്‍ത്തി ബോധംകെടുത്തിയശേഷം ഷോക്കടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്നും ഷാജഹാന് മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.