ചെന്നൈ : തമിഴ്നാട്ടിൽ വടക്കു കിഴക്കൻ കാലവർഷം 20ന് ആരംഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. തെക്കു കിഴക്കൻ കാലവർഷം അവസാനിച്ച സാഹചര്യത്തിൽ 15ന് രാജ്യത്ത് വടക്കു കിഴക്കൻ കാലവർഷം ആരംഭിക്കുമെന്നും 20ന് തമിഴ്നാട്ടിലെത്തുമെന്നും അധിക്യതർ പറഞ്ഞു.
യുവതിയെ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി മൂന്ന് ഡോക്ടര്‍മാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു
ലഖ്നോ: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി മൂന്ന് ഡോക്ടര്‍മാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു.
ഉത്തര്‍പ്രദേശിലെ ബസ്തി സദര്‍ കോട്വാലിയിലാണ് സംഭവം. ഡോക്ടര്‍മാരില്‍ ഒരാള്‍ സമൂഹമാധ്യമത്തിലൂടെ യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് ഇയാള്‍ ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
തുടര്‍ന്ന്, ആശുപത്രിയിലെത്തിയ യുവതിയെ ഇയാള്‍ തന്റെ ഹോസ്റ്റല്‍ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു. ഇയാളുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ മറ്റ് രണ്ട് ഡോക്ടര്‍മാരും യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അധ്യാപികയായ യുവതി സംഭവശേഷം ബസ്തിയില്‍ നിന്ന് ലഖ്നോവിലെത്തി പൊലീസില്‍ പരാതി നല്കി.
കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് യുവതിയുമായി സൗഹൃദത്തിലായിരുന്ന ഡോക്ടറെ അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ ഉൗര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.