Home Featured ചെന്നൈ നഗരത്തിൽ ഇന്ന് ഇടിമിന്നലൊടുകൂടിയ മഴയ്ക്ക് സാധ്യത

ചെന്നൈ നഗരത്തിൽ ഇന്ന് ഇടിമിന്നലൊടുകൂടിയ മഴയ്ക്ക് സാധ്യത

by jameema shabeer

ചെന്നൈ • നഗരത്തിലും സമീപ ജില്ലകളിലും റാണിപ്പെട്ട്, വെല്ലൂർ, തിരുവണ്ണാമലൈ തുടങ്ങിയ വടക്കൻ ജില്ലകളിലും ഇന്ന് മിന്നലോടു കൂടി ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചെന്നൈയിൽ അടുത്ത ദിവസങ്ങളിൽ മിതമായ മഴ ലഭിക്കും. മറ്റു ജില്ലകളിൽ നാളെയും മറ്റന്നാ ളും ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. അതേസമയം, ചെന്നൈ യിൽ ഇന്നലെ രാവിലെ മുതൽ പലയിടങ്ങളിലും മഴ പെയ്തു.

പൊലിഞ്ഞത് 9 ജീവനുകള്‍; കേരളം കണ്ണുതുറന്നത് ഞെട്ടിക്കുന്ന ദുരന്ത വാര്‍ത്തയിലേക്ക്

ദാരുണമായ അപകട വർത്തയിലേക്കാണ് ഇന്ന് കേരളം കണ്ണുതുറന്നത്. പാലക്കാട് വടക്കഞ്ചേരിയിൽ ദേശീയപാതയിൽ സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ബസ് കെഎസ്ആര്‍ടിസി ബസിന് പിന്നിലേക്ക് ഇടിച്ചുകയറി മറിഞ്ഞുണ്ടായ അപകടത്തിലാണ് 9 മരണം സംഭവിച്ചത് മരിച്ചവരിൽ 5 പേര്‍ വിദ്യാര്‍ത്ഥികളാണ്.വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം കൊല്ലത്തറയിൽ അപകടം ഉണ്ടായത് രാത്രി 11.30 നു ആയിരുന്നു.മരിച്ചവരിൽ അഞ്ച് പേർ വിദ്യാർത്ഥികളും, 3 കെഎസ്ആര്‍ടിസി യാത്രക്കാരും, ഒരു അധ്യാപകനുമാണ്. എൽന ജോസ് (15) , ക്രിസ്‍വിന്‍റ് ബോണ്‍ തോമസ് (15) ,ദിയ രാജേഷ് (15) ,അഞ്ജന അജിത് (17) , ഇമ്മാനുവൽ സിഎസ് (17) എന്നിവരാണ് മരിച്ച വിദ്യാർത്ഥികൾ. വിഷ്ണു.വി.കെ (33) ആണ് മരിച്ച അധ്യപകന്‍.  ദീപു , അനൂപ് , രോഹിത് എന്നിവരാണ് മരിച്ച കെഎസ്ആർടിസിയിലെ യാത്രക്കാർ.

എറണാകുളം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ട ബസിൽ ഉണ്ടായിരുന്നത്. പത്ത് , പതിനൊന്ന് , പന്ത്രണ്ട് ക്‌ളാസ് വിദ്യാർത്ഥികളുമായി ഊട്ടിയിലേക്ക് വിനോദയാത്ര പോയ ബസാണ് അപകടത്തിൽപ്പെട്ടത്. 50 ഓളം പേരാണ് കെഎസ്ആര്‍ടിസി ബസില്‍ ഉണ്ടായിരുന്നത്.  പരിക്കേറ്റ നാല്പതോളം പേരിൽ ഏഴു പേരുടെ നില ഗുരുതരമാണ്. കൊട്ടാരക്കരയിൽ നിന്ന് കോയന്പത്തൂരിലേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസ്. പരിക്കേറ്റ നാല്പതോളം പേർ നെന്മാറ അവിറ്റിസ്, പാലക്കാട് ജില്ലാ ആശുപത്രി, ആലത്തൂർ ക്രസന്റ് ആശുപത്രി , തൃശൂർ മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സയിലാണ്.

You may also like

error: Content is protected !!
Join Our Whatsapp