Home Featured ചെന്നൈ മലയാളിയായ ബാങ്ക് ഉദ്യോഗസ്ഥനെ ആക്രമിച്ച 2 പേർ അറസ്റ്റിൽ

ചെന്നൈ മലയാളിയായ ബാങ്ക് ഉദ്യോഗസ്ഥനെ ആക്രമിച്ച 2 പേർ അറസ്റ്റിൽ

by jameema shabeer

ചെന്നൈ മലയാളിയായ സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനെ മറീന ബീച്ചിലൂടെ നടന്നു പോകുന്നതിനിടെ ബീയർ കുപ്പികൊണ്ട് ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന 2 പേർ അറസ്റ്റിൽ. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്ത വ്യക്തിയാണെന്ന് പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. മുഗപ്പെയറിലെ സ്വകാര്യ ബാങ്ക് മാനേജരായ കോട്ടയം പാത്താമുട്ടം സ്വദേശി അഖിൽ പോൾ വർഗീസാണ് മറീനയിൽ ആക്രമണത്തിന് ഇരയായത്. അഖിലിനെ സമീപിച്ച 3 അംഗ സംഘം കയ്യിലുള്ള വിലപ്പെട്ട വസ്തുക്കളെല്ലാം നൽകാൻ ആവശ്യപ്പെടു കയായിരുന്നു. വിസമ്മതിച്ച തോടെ ബീയർ കുപ്പികളുപയോഗിച്ച് ആക്രമിച്ച സംഘം ബൈൽ ഫോൺ പിടിച്ചു വാങ്ങി കടന്നുകളഞ്ഞു. കേസെടുത്ത മറീന പൊലീസ് ട്രിപ്ലിക്കൻ സ്വദേശി പി.ശബരിയെയും 14 വയസ്സുള്ള ആൺകുട്ടിയെയുമാണ് അറസ്റ്റ് ചെയ്തത്. 14 വയസ്സുകാരനെ തിരെ മറ്റൊരു തട്ടിക്കൊണ്ടു പോകൽ കേസുകൂടി നിലവിലുള്ളതായി പൊലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our Whatsapp