ചെന്നൈ • രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന മലയാളി കൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ സഹായമെത്തിക്കാൻ ലക്ഷ്യമിട്ട് ഓൾ ഇന്ത്യ മലയാളി അസോസി യേഷൻ (എ) ആരംഭിച്ച ദേശീയ ഹെൽപ് ലൈൻ നമ്പർ (1800 572 9391) കോഴിക്കോട്ട് നടന്ന ചടങ്ങിൽ എ ദേശീയ അധ്യക്ഷൻ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു. ദ്രുതകർമ സേവനത്തിനു പുറമേ സംഘടനയുമായി ബന്ധപ്പെട്ട വിവരങ്ങൾ, എയ്മ യുവജനകാര്യ വിഭാഗം, വിവാഹ ബ്യൂറോ, വനിതാവിഭാഗം, എയ്മയുടെ ഓരോ സംസ്ഥാനങ്ങളിലെയും പ്രവർത്തനങ്ങൾ, പ്രതിദിന സംഗീത പരിപാടി തുടങ്ങി എട്ടോളം സേവനങ്ങൾ സൗജന്യ ഹെൽപ് ലൈനി ലൂടെ ലഭ്യമാകുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.എൻ.ശ്രീകുമാർ അറിയിച്ചു.