Home Featured ഒപിഎസിനെ പിന്തുണച്ചു; പിന്നാലെ വി.മൈത്രേയൻ പാർട്ടിക്കു പുറത്ത്

ഒപിഎസിനെ പിന്തുണച്ചു; പിന്നാലെ വി.മൈത്രേയൻ പാർട്ടിക്കു പുറത്ത്

ചെന്നൈ : അണ്ണാ ഡിഎംകെ ഓർഗനൈസിങ് സെക്രട്ടറിയും മുൻ എംപിയുമായ വി.മൈത്രേയനെ പാർട്ടിയിൽ നിന്നു പുറത്താക്കിയതായി ഇടക്കാല ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനി സാമി അറിയിച്ചു. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നും പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നും ആരോപിച്ചാണു പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കിയത്.എടപ്പാടിയുമായി ഭിന്നതയുള്ള ഒ.പനീർസെൽവത്തിന് മൈതയൻ പിന്തുണ അറിയിച്ചതിനു പിന്നാലെയാണു നടപടി.

2002 മുതൽ 2019 വരെ രാജ്യസഭാ എംപിയായിരുന്നു മൈത്രേയൻ. ബിജെപിയിലാണു രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.1999ൽ ബിജെപി പ്രസിഡന്റായിരുന്നു. 2000ൽ രാജിവച്ച ശേഷം അണ്ണാഡിഎംകെയിൽ ചേർന്നു.

You may also like

error: Content is protected !!
Join Our Whatsapp