ചെന്നൈ ടിക്കറ്റുകൾ അച്ചടിക്കാൻ കടലാസില്ലെന്ന പേരിൽ മഹാബലിപുരത്തെ സ്മാരകങ്ങളിലേക്കുള്ള പ്രവേശനം നിർത്തിവച്ചു.
സ്വദേശികളും വിദേശികളുമടക്കമുള്ള നൂറുകണക്കിനു സഞ്ചാരികളാണു സ്മാരകങ്ങൾ കാണാനാകാതെ നിരാശരായി മടങ്ങിയ
പുരാതന സ്മാരകങ്ങളായ ഷോർ ടെംപിൾ, പഞ്ചരഥങ്ങൾ, കൃഷ്ണ ബട്ടർബോൾ എന്നിവിടങ്ങൾ പ്രവേശന ടിക്കറ്റുകൾ നൽ കാനാകാത്തതിനെ തുടർന്ന് തിങ്കളാഴ്ച പൂട്ടിയിടുകയായിരുന്നു.
സഞ്ചാരികളോട് ഓൺലൈനായി ടിക്കറ്റുകൾ എടുക്കാൻ നിർദേശിച്ച പുരാവസ്തു വകുപ്പിന്റെ നടപടിക്കെതിരെയും പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ വർഷം താജ്മഹൽ സന്ദർശിച്ചതിനേക്കാൾ കൂടുതൽ ആളുകൾ എത്തിയ മഹാബലിപുരത്തു ടിക്കറ്റുകൾ പ്രിന്റ് ചെയ്യാൻ കടലാസില്ലാത്തതിനെ തുടർന്ന് പ്രവേശനം നിർത്തിവച്ചത് നാണക്കേടായെന്നാണു വിമർശനം.